football-trolls

അർജന്റീനയും ബ്രസീലും ജർമനിയും ഒന്നുമില്ലാത്തൊരു ലോകകപ്പ് ഫൈനൽ. അവസാന അങ്കത്തിനൊരുങ്ങുകയാണ് ക്രൊയേഷ്യയും ഫ്രാൻസും. ഈ രണ്ടുടീമിനും അർജന്റീനയുമായി ചെറിയൊരു ബന്ധമുണ്ട്. രണ്ട് ടീമുകളും അര്‍ജന്റീനയെ തോൽപ്പിച്ചിട്ടുണ്ട്.‌

ഗ്രൂപ്പ് ഘട്ടത്തിൽ  എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യ മെസ്സിയെയും സംഘത്തെയും പൂട്ടിയത്. നൈജീരിയയെ തോല്‍പ്പിച്ച് ക്വാർട്ടറിലെത്തിയ അർജന്റീനയെ കാത്തിരുന്നത് ഫ്രാൻസ്. മൂന്നിനെതിരെ നാല് ഗോളിന് ഗ്രീസ്മാനും എംബാപ്പെയും മെസ്സിയെ കരയിപ്പിച്ചു.

തുടർച്ചയായ മൂന്ന് മത്സരങ്ങൾ 120 മിനിട്ട് കളിച്ച ക്രൊയേഷ്യയോട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കാനേ ആരാധകർക്ക് കഴിയൂ. ക്രൊയേഷ്യക്കും ട്രോൾ. സെമിഫൈനലിന് മുന്നോടിയായി ലോകകപ്പ് നാട്ടിലേക്ക് വരുന്നൂ എന്ന് ട്വീറ്റ് ചെയ്ത ഇംഗ്ലണ്ടിനുമുണ്ട് ട്രോള്‍. താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു ട്വീറ്റ്. ചെറിയൊരു കയ്യബദ്ധം പറ്റി, ലോകകപ്പല്ല, ഞങ്ങള്‍ തന്നെയാണ് നാട്ടിലേക്ക് വരുന്നത്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് ക്രൊയേഷ്യ ഫൈനലിൽ കടന്നത്.