sister-push-brother

കളി കാര്യമായി. അനിയനെ താഴ്ചയുള്ള റോഡിലേക്ക് ഉരുട്ടുവണ്ടിയിൽ തള്ളിയിട്ട് ചേച്ചി. സമൂഹമാധ്യമത്തിൽ ഏതാനും ദിവസമായി വൈറലാകുന്ന വിഡിയോയാണിത്.ചൈനയിലാണ് സംഭവം. 

 ഇളയകുട്ടിയെ കുട്ടികളെയിരുത്തുന്ന ചെറിയ വണ്ടിയിൽ തള്ളുകയായിരുന്നു ചേച്ചി. താഴ്ചയുള്ള റോഡിലെത്തിയപ്പോൾ ഒരു കൗതുകത്തിന്റെ പുറത്താകണം കുട്ടി വണ്ടിയിൽ നിന്നും പിടിവിട്ടു. ഇളയകുഞ്ഞിനോടൊപ്പം വണ്ടിയും താഴ്ചയിലേക്ക് ഉരുണ്ടു മറിഞ്ഞു വീണു. അപകടം മുൻകൂട്ടി കാണാൻ അമ്മയ്ക്കും സാധിച്ചിരുന്നില്ല. എന്നാലും വണ്ടിയുടെ പുറകെ ഓടിയെത്തി കുഞ്ഞിനെ രക്ഷിച്ചു. ഭാഗ്യം കൊണ്ടാണ് കുഞ്ഞ് രക്ഷപെട്ടത്. റോഡിന്റെ ഒരു ഭാഗത്ത് വലിയ താഴ്ചയാണ്.