പല തരം താടികള്‍ ഒന്നിപ്പിച്ച് കേരളത്തിലെ താടിക്കാരന്‍മാരുടെ സമ്മേളനം .നീട്ടിവളര്‍ത്തിയ താടിയുമായി തിരുവനന്തപും വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് താടിക്കാരന്‍മാര്‍ ഒത്തുകൂടിയത്. താടിവളര്‍ത്തിയവരുടെ സംഘടയായ കേരള ബിയേഡ് സൊറ്റൈറ്റിയുടെ ഒന്നാം വാര്‍ഷികമാണ് കൗതുകമുള്ള താടി പ്രദര്‍ശനത്തിന് വേദിയാത്
താടി വളര്‍ത്തുന്നവരോട് നീ ഭീകരവാദിയല്ലേട എന്ന് ഇനിയും ആരും ചേദിക്കരുത്. ഒന്നും രണ്ടുമല്ല ഇത്തരത്തിലുള്ള 400 താടികളാണ് തിരുവനന്തപുരത്ത് ഒന്നിച്ചത്. കുറ്റിത്താടിയും കട്ടിത്താടിയുമെല്ലാം ഉണ്ട്. പക്ഷെ ഭൂരിപക്ഷവും നീളന്‍ താടിക്കാര്‍. ഏറെക്കാലം അധ്വാനിച്ചാണ് പലരും ഈ സംഘത്തിേലക്ക് യോഗ്യത നേടിയത്. താടിയുണ്ടെന്ന് കരുതി ഇവരുടെ ഭാഗമാകാമെന്ന് കരുതണ്ട .അതിനൊക്കെ ചില നിബന്ധനകളുണ്ട്. 21 വയസ് തികഞ്ഞിരിക്കണം. ലഹരി ഉപയോഗിക്കരുത്
രക്തംദാനം ചെയ്തും ശ്രീചിത്രയിലേയും ആര്‍.സി.സിയിലേും നിര്‍ധരായവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുമാണ് താടിക്കാര്‍ അവരുടെ സംഘടനയുടെ ആദ്യവാര്‍ഷികം ആഘോഷിച്ചത്. താടിക്കൂടം കൂടുതല്‍ ശക്തമാക്കി വീണ്ടും ഒന്നിക്കാന്‍ ഉറപ്പിച്ചാണ് എല്ലാവരും തലസ്ഥാനം വിട്ടത്