ചുരയ്ക്ക ജ്യൂസ് കുടിച്ച് യുവതി മരിച്ചു. പൂനെയിൽ കഴിഞ്ഞ ആഴ്ചയാണ് ദാരുണമായ സംഭവം നടക്കുന്നത്. തടികുറയ്ക്കാനായി കുടിച്ച ജ്യൂസാണ് മരണകാരണമായത്. ജൂൺ 12 നു രാവിലെയാണ് യുവതി ചൂരയ്ക്ക ജ്യാസ് കുടിച്ചത്. രാവിലെ അഞ്ചുകിലോമീറ്റർ ദൂരം ഓടിയതനുശേഷമാണ് യുവതി ഇത് കുടിക്കുന്നത്. വൈകാതെ ഇവർക്ക് കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും 16ന് മരണത്തിന് കീഴടങ്ങി.
ചുരയ്ക്ക ജ്യൂസ് കുടിച്ചുള്ള മരണങ്ങള്‍ ഇതിനു മുന്‍പും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നല്‍കിയ മുന്നറിയിപ്പില്‍ ചുരയ്ക്ക ജ്യൂസ് കുടിക്കുമ്പോള്‍ സ്വാദില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ അത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കുടിക്കുമ്പോള്‍ പുളിപ്പോ സ്വാദു മാറ്റമോ ഉണ്ടെങ്കില്‍ അതില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകുമെന്ന് റിപ്പോർട്ടിലുണ്ട്. വളരെ മാരകമായ Cucurbitacin എന്ന വിഷവസ്തുവാണ് ചീത്തയായ ചുരയ്ക്ക ജ്യൂസില്‍ ഉള്ളതെന്ന് നേരത്തെ നടത്തിയ ചില പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇതാണ് മരണത്തിനു കാരണമാകുന്നത്.