rohit-troll-ipl

ചിലപ്പോഴൊക്കെ ഇൗ ട്രോളന്‍മാര്‍ ഇങ്ങനെയാണ്. തോളിലേറ്റി നടത്തും ചിലപ്പോള്‍ പെരുവഴിയിലിട്ട് അലക്കും. പറഞ്ഞിട്ട് കാര്യമില്ല അവര്‍ അസ്വസ്ഥരാണ്. അതുകൊണ്ടാണ്. മാസങ്ങള്‍ മുന്‍പ് രോഹിയേട്ടന്‍ എന്ന് തികച്ച് വിളിക്കാതിരുന്നവരാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഒാര്‍ക്കണം. ഹിറ്റ്മാനെ..ഹിറ്റ്മാനെ എന്ന് ഒാമനിച്ചുവിളിച്ച ട്രോളന്‍മാര്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയെ ഡക്ക്മാന്‍ എന്നാണ് വിളിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ബാറ്റ് കൊണ്ട് തീപ്പൊരി മറുപടി കൊടുത്തിരുന്ന രോഹിത്ത് ശര്‍മ ഇപ്പോള്‍ ട്രോളന്‍മരുടെ കൈയ്യുടെ ചൂടറിഞ്ഞിരിക്കുകയാണ്. 

rohit-troll-ipl-1

കാര്യം  ഡബിള്‍ സെഞ്ചുറികളുടെ ആശാനൊക്കെതന്നെയാണ്. എന്നു പറഞ്ഞ്, ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെയെന്നാണ് അവരുടെ ചോദ്യം?. ഇത് മൂന്നാം തവണയാണ് രോഹിത്ത് ശര്‍മ ഗോള്‍ഡന്‍ ഡക്കാകുന്നത്. ഡബിള്‍ സെഞ്ചുറി നേടിയപ്പോഴെല്ലാം തലയിലേറ്റി വച്ചെന്ന് പറന്ന് ഇങ്ങനെ തുടങ്ങിയാല്‍ പരമ്പരാഗതമായി കൈമാറി വരുന്ന ട്രോള്‍ നിയമം പ്രകാരം ഗംഭീരട്രോളുകള്‍ക്ക് അര്‍ഹനായേ പറ്റൂ. ഫലമോ, രോഹിയേട്ടന്‍ എന്ന വിശ്വരൂപത്തെ മാറ്റി നിര്‍ത്തി പിന്നീടങ്ങോട്ട് ട്രോളോട് ട്രോള്‍, 

rohit-troll-ipl-2

രാജസ്ഥാന്‍ റോയല്‍സിനോട് രണ്ട് തവണയും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനോട് ഒരു തവണയുമടക്കം ആകെ മൂന്ന് തവണയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍ ഈ ഐപിഎല്ലില്‍ സംപൂജ്യമാകുന്നത്. മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഇതുവരെ 12 മത്സരങ്ങള്‍ കളിച്ച രോഹിത്തിന് ഇതുവരെ 300 റണ്‍സ് പോലും സ്വന്തം പേരിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതും ആരാധകരെ നിരാശരാക്കുന്നു.