സൂര്യയ്ക്കും ഇഷാനും ഇത് പ്രണയ സാഫല്യം. ആണായി മാറിയ പെണ്ണും പെണ്ണായി മാറിയ ആണും ജീവിതത്തില്‍ ഒന്നായി ചേര്‍ന്ന നിമിഷം. സൂര്യയും ഇഷാനുമാണ് ജീവിത യാത്രയില്‍ ഒന്നായത്. ചരിത്രത്തിലാദ്യമായാണ്  നിയമവിധേയ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 

ഇരു കുടുംബങ്ങളുടേയും അനുഗ്രഹത്തോടെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ആറു വര്‍ഷം നീണ്ട സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം മന്നം ക്ളബില്‍ നടന്ന  ആഘോഷങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ സൂര്യയ്ക്കും ഇഷാനും ആശംസകള്‍ നേരാനെത്തി. 

 

സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനും  ഒരിടമുണ്ടെന്നും സാധാരണ ജീവിതം നയിക്കാനാകുമെന്നും മാതൃക കാണിക്കുകയാണ് സൂര്യയും ഇഷാനും.. ട്രാൻസ് ജെൻഡർ സമൂഹത്തിലെ ആദ്യ ദമ്പതികളായി സൂര്യയും ഇഷാന്റേയും വിവാഹം വളരെ കളർഫുള്ളായിരുന്നുവെന്ന് ഒറ്റ വാക്കിൽ പറയാം. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം.