ഒരു കാലത്ത് ആഢംബരത്തിന്റെ അവസാനവാക്കായിരുന്ന കോണ്ടസാ കാറിന് ഇപ്പോഴുമുണ്ട് ആരാധകര്‍. കാര്‍ പ്രേമികളുടെ പാലക്കാട്ടെ കൂട്ടായ്മ സംഘടിപ്പിച്ച കാര്‍ റാലി കാഴ്ചയായി.
അവര്‍ ഒരോരുത്തരും പഴമയുടെ പ്രൗഢിയോടെ നിരത്തുകളിലൂടെ നീങ്ങി. പല നിറത്തിലും തരത്തിലുമായി 22 കാറുകള്‍. ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ ഒരുകാലത്ത് പേരുകേട്ട വാഹനത്തിന് പാലക്കാട്ടും ആരാധകരുണ്ട്. കോണ്ടി ക്ളബ് ഇന്ത്യ എന്ന കൂട്ടായ്മയാണ് കോണ്ടസാ കാറുകളുടെ റാലി സംഘടിപ്പിച്ച് കാഴ്ചയായത്. ദേശീയപാതയിലൂടെ ചന്ദ്രനഗര്‍ വഴി മലമ്പുഴയിലേക്കായിരുന്നു കാര്‍ റാലി.
ഇന്ത്യന്‍ മസില്‍ കാര്‍ എന്നറിയപ്പെട്ട കോണ്ടസാ കാറുകള്‍ കേരളത്തിലാകെ നാനൂറെണ്ണം ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ നൂറില്‍ താഴെ മാത്രമേ നിരത്തിലിറങ്ങുന്നവയുളളു. പഴയകാറുകള്‍ പൊന്നുപോലെ സൂക്ഷിക്കുന്നവരിേലറയും പുതിയ തലമുറയിലുളളവര്‍.