girl-exam

ഈ പറയുന്ന കാര്യം വലുതല്ലെന്ന് ചിലര്‍ പറയും. പക്ഷേ അത്ര വലുതല്ലെങ്കിലും ചെറുതല്ലാത്ത ഒരു കാര്യമാണിത്. അടൂരിലെ ഒരു കോളജിലെ പെണ്‍കുട്ടി ആണ് ആണ് ഇക്കഥയിലെ നായിക. ആസിയ അമീന്‍.  അവസാന സെമസ്റ്റർ പരീക്ഷക്ക് തയാറെടുക്കുന്ന ആ ബി.സി.എ വിദ്യാർഥിനി പുലർച്ചെ ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജൻമം നൽകുന്നു. സെമസ്റ്റർ പരീക്ഷകളിലെല്ലാം ഉയർന്ന മാർക്കു നേടിയ ആ പെൺകുട്ടിക്ക് എന്തു ത്യാഗം സഹിച്ചും അവസാന സെമസ്റ്റർ പരീക്ഷയെഴുതണം. പഠനം, ഒരു അക്കാദമിക വർഷം പാഴാക്കാൻ അവൾ ഒരുക്കവുമല്ല.

അവളുടെ ആഗ്രത്തിന്  കുടുംബാംഗങ്ങളുടേയും ഭർത്താവിന്റെയും പൂർണ പിന്തുണ. ആശുപത്രി അധികൃതരുടെ അനുമതിയോടെ അങ്ങനെ ആ പെൺകുട്ടിയേയും അവളുടെ ഉമ്മയേയും കൂട്ടി പ്രസവക്കിടക്കയിൽ നിന്ന് അവൾ ഭർത്താവിനൊപ്പം ഓച്ചിറയിൽ നിന്ന് അടൂരിലെ കോളജിലെത്തുന്നു.

asiya

വിദ്യാര്‍ഥിനിയുടെ ഭർത്താവ് മുഹമ്മദ് അൽ അമീന്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയാണ്. വിദ്യാഭ്യാസത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് ആ കുടുംബം. ജീവിതത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമറിയിക്കാനാണ് ആ ഭർത്താവ് ശ്രമിച്ചത്. 

പരീക്ഷയെഴുതാൻ എല്ലാ സൗകര്യങ്ങളുമൊരുക്കി നൽകിയ പ്രിൻസിപ്പലിനേയും കോളജ് അധികൃതരെയും ഓർത്തുതന്നെ ഈ അനുഭവം കൂടി പറയട്ടെ. വിവരം അറിഞ്ഞപ്പോൾ കൗതുകവും അതിനപ്പുറം ഒരു പോസിറ്റീവ് കാര്യവുമെന്ന് തോന്നിയാണ്  വാർത്ത ചെയ്യാൻ തീരുമാനിച്ചത്. കോളജിലെത്തി ദൃശ്യങ്ങൾ പകർത്തി.  കാമറയും മൈക്കും പിന്നെ ഞങ്ങളേയും കണ്ട പ്രിൻസിപ്പല്‍ അത് നിര്‍ത്തി പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.  

ഈ പെണ്‍കുട്ടി ചെയ്ത വലിയ കാര്യം നാടറിയേണ്ടതുതന്നെയാണ്. ആ ഇച്ഛാശക്തിക്ക് മുന്നില്‍ വീണ്ടും ഒരു സല്യൂട്ട്.  

പഠനത്തിന്റെ പ്രാധാന്യമറിയാത്തവര്‍ക്ക് വലിയ മാതൃകയാണ് ഓച്ചിറ സ്വദേശി ആസിയ അമീന്‍ കാഴ്ചവെച്ചത്. അത് പറയാതെ വയ്യ.