pregnant-lady

ചെറിയൊരു തുമ്മൽ വന്നാൽ ഉടൻ പാരസെറ്റമോൾ കഴിക്കുന്ന ശീലമുള്ളവരാണ് ചിലർ. ഡോക്ടറെ കാണാനുള്ള മടി മൂലം പലരും ‘മുറിവൈദ്യൻ’മാരാകുന്ന പ്രവണത കൂടിവരുന്നു. 

 

എന്നാൽ ചില ഘട്ടങ്ങളിൽ പാരസെറ്റമോൾ അപകടകാരിയാകുമെന്നോർക്കുക. പ്രത്യേകിച്ചും ഗർഭിണികളിൽ. അമ്മയാകാൻ തയ്യാറെടുക്കുന്നവർ ഈ ഗുളിക കഴിച്ചാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു പുതിയ പഠനം തെളിയിക്കുന്നു. ജറുസലേമിലെ ഹീബ്രു യൂണിവേഴ്സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 132,738 അമ്മമാരിലും കുഞ്ഞുങ്ങളിലും നടത്തിയ പഠനത്തിനൊടുവിലാണ് പാരസെറ്റമോൾ വില്ലനാകുമെന്നു കണ്ടെത്തിയത്. 

 

മൂന്നു വയസിനും 11 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഗർഭകാലയളവിൽ പാരസെറ്റമോൾ കഴിക്കുമ്പോൾ ഓട്ടിസത്തിനുള്ള സാധ്യത മുപ്പതു ശതമാനം കൂടുതലാണെന്നു പഠനറിപ്പോർട്ടിൽ പറയുന്നു.  ഗഭർധാരണകാലത്തു ശരീര വേദനയ്ക്കും പനിയ്ക്കും സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഈ ഗുളിക കഴിക്കാവൂ എന്നും പറയുന്നു. അമേരിക്കൻ ജേണൽ ഓഫ് എപിഡമിയോളജി എന്ന എന്ന വെബ്സൈറ്റാണ് വാർത്ത പുറത്തുവിട്ടത്.