ചക്കയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ സ്കൂളുണ്ട് മലപ്പുറം തിരൂരില്‍. ചക്കയെ സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ഇരട്ടി മധുരത്തിലാണ് തിരൂര്‍ ഗവണ്‍മന്റ് യു.പി.സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.
സ്കൂള്‍ മുറ്റത്ത് നിറയെ പ്ലാവും അതിലെല്ലാം ചക്കകളും .അതായിരുന്നു ചക്ക സ്കൂളന്ന പേരു വരാന്‍ കാരണം. കുട്ടികളുടെ എണ്ണം കൂടി, കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു,എന്നാലും മുറ്റത്ത് അവശേഷിക്കുന്ന പ്ലാവിലെല്ലാം നിറയെ ചക്കകളാണ്. നിലവില്‍ ഇരുപതോളം പ്ലാവുകളാണ് സ്കൂള്‍ മുറ്റത്തുള്ളത്.എല്ലാ ഇനത്തില്‍പ്പെട്ടവയും ഉണ്ട്..കുട്ടികളുടെ പഠനവും ഈ മരങ്ങള്‍ക്കിടയിലാണ്.
മലയാളം മീഡിയം മാത്രം പഠിപ്പിക്കുന്ന ജില്ലയിലെ ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്.ഒാരോ വര്‍ഷം കൂടും തോറും വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.അതു കൊണ്ട് തന്നെ ഇനിയും കെട്ടിടങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ബന്ധപ്പെട്ടവര്‍