‘സ്ത്രീകളുടെ സ്തനങ്ങള്‍ പ്രാഥമികമായി മൂലയൂട്ടുക എന്ന ജൈവലക്‌ഷ്യം വച്ചുള്ളതാണ്, ലൈംഗിക ആസ്വാദനം അവിടെ സെക്കന്‍ഡറിയാണ്. എന്നാല്‍ പുരുഷന്മാരുടെ സ്തനങ്ങള്‍ പ്രാഥമികമായി ലൈംഗിക ആസ്വാദനം നല്‍കുന്ന അവയവങ്ങളാണ്.’
‘വത്തക്കാ’ വിവാദത്തെ തുടർന്ന് സമൂഹമാധ്യമങ്ങളില്‍ അതിനെ കുറിച്ചുളള തുറന്നെഴുത്തുകളാണ് എങ്ങും. സ്ത്രീകളുടെ സ്തനങ്ങള്‍ ലൈംഗികാസ്വാദനത്തിനുളള ഉപകരണങ്ങളാകുന്നതിലുളള അതൃപ്തിയാണ് ആ കുറിപ്പുകളിൽ നിഴലിച്ചതും. എന്നാൽ സ്ത്രീ സ്തനങ്ങളുടെ പ്രാഥമിക കർമ്മം മൂലയൂട്ടുകയെന്നതാണ്, എന്നാൽ പുരുഷ സ്തനങ്ങളുടെ പ്രാഥമിക ഉദ്ദേശ്യം തന്നെ ലൈംഗികാസ്വാദനമാണെന്ന് പറഞ്ഞുവെയ്ക്കുന്ന വ്യത്യസ്ത കുറിപ്പിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ആശിഷ് ജോസ് അമ്പാട്ട് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
ആശിഷ് ജോസിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
സ്ത്രികളുടെ സ്തനങ്ങളുടെ പ്രാഥമിക ജൈവകര്‍മ്മം മുലയൂട്ടുക ആണെങ്കിലും അവ ലൈംഗികമായ ആസ്വാദനം നല്‍കുന്ന അവയവങ്ങള്‍ ആണെന്നു വാദിക്കുന്ന ഒരുപാട് പേരെ കാണുക ഉണ്ടായി. ഈ ലൈംഗിക ആസ്വാദന സാധ്യത ഉള്ളതിനാല്‍ സ്ത്രീകളുടെ മുലകള്‍ ചാക്കില്‍ കെട്ടി സോറി തുണിയില്‍ പൊതിഞ്ഞുകെട്ടി എപ്പോഴും വയ്ക്കേണ്ടത്തിന്‍റെ ആവശ്യകതയെ പറ്റി സിദ്ധാന്തങ്ങള്‍ ഇറക്കാനും ചില സ്വയ പ്രഖ്യാപിത 'ശാസ്ത്രജ്ഞന്മാര്‍' മടി ഒന്നും കാണിച്ചുമില്ല
സ്ത്രീകളുടെ മാറിടങ്ങള്‍ കേവലം മൂലയൂട്ടാന്‍ ഉള്ള അവയവങ്ങള്‍ മാത്രം ആണെന്ന് പറയുന്നതില്‍ അര്‍ഥം ഒന്നുമില്ല. തീര്‍ച്ചയായും സെക്ഷ്വല്‍ സ്റ്റിമുലസിനോട് പ്രതികരിക്കുന്ന ഘടനസംവിധാനമെല്ലാം സ്ത്രീകളുടെ മുലകളില്‍ സാധാരണ ഉണ്ട്. പക്ഷെ സ്ത്രീകളുടെ മാറിടങ്ങള്‍ ഹൈപ്പര്‍ സെക്ഷ്വലൈസ് ചെയ്യുന്ന ആരും ശ്രദ്ധ നല്‍കാതെ പോകുന്ന മറ്റൊരു അവയവം കൂടിയുണ്ട് - പുരുഷന്മാരുടെ സ്തനങ്ങള്‍. ഈ ലേഖനം പുരുഷന്മാരുടെ മുലകളെ പറ്റിയാണ്, എങ്ങനെയാണു അവ ലൈംഗിക ആസ്വാദനം നല്‍കുന്ന അവയവങ്ങള്‍ ആകുന്നു എന്നും വിശദീകരിക്കാന്‍ ശ്രമിക്കുന്നു. So let's get into our topic.
സ്ത്രീകളുടെ സ്തനങ്ങള്‍ മുലയൂട്ടുക എന്ന പ്രാഥമിക ബയോളജിക്കല്‍ ഫഗ്ഷന്‍ വേണ്ടിയാണു ഉള്ളത് എങ്കിൽ പുരുഷന്മാരുടെ മുലകളുടെ പ്രാഥമിക ഉദ്ദേശം ലൈംഗിക ആസ്വാദനമാണ്. ഒരു പക്ഷെ പുരുഷശരീരത്തില്‍ ലൈംഗിക ആസ്വാദനത്തിനു വേണ്ടി മാത്രം ഉള്ള ഏക അവയവം അവന്‍റെ സ്തനങ്ങള്‍ ആയിരിക്കും, സ്ത്രീകളില്‍ ഇത് ക്ലൈറ്റോറിസ് ആണ്. Male breasts are primarily designed for sexual pleasure.
പുരുഷന്മാരുടെ സ്തനങ്ങളില്‍ സ്ത്രീകളുടെത്തിനു സമാനമായി കാണുന്ന പ്രാധാനപ്പെട്ട ഒരു ഭാഗമാണ് മുലക്കണ്ണ് ആംഗലേയത്തില്‍ നിപ്പിള്‍. സ്പര്‍ശനത്തോട് ആഭിമുഖ്യം ഉള്ള നാഡികോശങ്ങളുടെ സംസ്ഥാനസമേളനം ആണ് ഇവിടെ എന്ന് പറയാം. ഈ നാഡികോശങ്ങള്‍ ശേഖരിക്കുന്ന സ്റ്റിമുലെഷന്‍സ് മസ്തിഷ്കത്തിലെ പ്ലഷര്‍ സെന്‍ററുകളില്‍ എത്തിക്കുന്നത് വഴിയാണ് 'സുഖം' തോന്നുന്നത്.
മുലക്കണ്ണിന് ചുറ്റുമുള്ള അറീയോള എന്ന ഭാഗവും ന്യൂറോണുകള്‍ കൊണ്ട് നിറഞ്ഞിരിക്കുക ആണ്. ഡോ.റോയി ലെവിനും സംഘവും സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പ്രകാരം ഭൂരിപക്ഷ പുരുഷന്മാരിലും തങ്ങളുടെ സ്തനങ്ങളെ കേന്ദ്രികരിച്ചുള്ള സ്പര്‍ശനങ്ങളും പ്രവര്‍ത്തികളും ലൈംഗിക ഉത്തേജനത്തിനു കാരണം ആകുന്നതോ, ലൈംഗിക ത്വര വര്‍ദ്ധിക്കുന്നത് ആയിട്ടോ കണ്ടെത്തുക ഉണ്ടായി. Nipple stimulation causes or enhances sexual arousal in majority of the males.
തന്‍റെ പങ്കാളി പുരുഷന്‍റെ മാറിടങ്ങളില്‍ പ്രത്യേകിച്ചു മുലക്കണ്ണിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ നല്കുന്ന ചുംബനങ്ങളും മറ്റ് സ്പര്‍ശനങ്ങളും കേവല നൈമിഷികമായ സുഖം മാത്രമല്ല നല്‍കുന്നത് മറിച്ചു ദീര്‍ഘകാലം നീണ്ടു നില്‍ക്കാവുന്ന ഇഷ്ടവും അടുപ്പവും വിശ്വാസവും അവരില്‍ ഉടലെടുക്കാനും കാരണം ആകാറുണ്ട്. ഇതിനു പിന്നില്‍ ഹൈപ്പോതലാമസില്‍ നിര്‍മ്മിച്ച് മാസ്റ്റര്‍ ഗ്ലാന്‍ഡ് ആയ പീയൂഷഗ്രന്ഥി വഴി റീലിസ് ചെയ്യപ്പെട്ടുന്ന ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണ്‍ വഴി ഉള്ള അടുപ്പത്തെ 'oxytocin bonding' എന്ന് വിളിക്കാറുണ്ട്. മാതാപിതാക്കള്‍ പ്രത്യേകിച്ചു മുലയൂട്ടുന്ന അമ്മയും കുഞ്ഞും തമ്മില്‍ ഉള്ള വൈകാരിക അടുപ്പത്തിനു കാരണം ആകുന്നതിലും ഒരു പ്രധാനി ഓക്സിറ്റോസിന്‍ ആണ്.
പുരുഷന്മാരുടെ മാറിടങ്ങളില്‍ പ്രത്യേകിച്ചു മുലക്കണ്ണിനോട് ചേര്‍ന്ന ഭാഗത്ത് സ്പര്‍ശനത്തോട് ആഭിമുഖ്യം ഉള്ള നാഡികോശങ്ങളുടെ സംസ്ഥാന സമേളനം ആണെന്ന് മുകളില്‍ പറഞ്ഞുവെല്ലോ. ഈ കാര്യം അല്പം കൂടി വിശദീകരിക്കാം. മുലക്കണ്ണ് പ്രധാനമായും നാലാം ഇന്‍റര്‍കോസ്റ്റല്‍ ന്യൂറോണിന്‍റെ മുന്നേയും വശങ്ങളിലൂടെയും ഉള്ള ക്യൂട്ടെനിഴ്സ് ബ്രാഞ്ചുകള്‍ കൊണ്ടാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മൂന്നും, അഞ്ചും ഇന്‍റര്‍കോസ്റ്റല്‍ ന്യൂറോണുകളില്‍ നിന്ന് എത്തുന്ന ബ്രാഞ്ചുകളും നിപ്പിളിലോട് എത്തുന്നുണ്ട്. സ്തനങ്ങളില്‍ കാണുന്ന നാഡികോശങ്ങളുടെ ബാഹുല്യം അവയുടെ ഉത്തേജനം വഴിയുള്ള ആസ്വാദനത്തിനു കാരണം ആകുന്നുണ്ട്. സ്ത്രീകളുടെ സ്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുരുഷന്മാരുടെ മുലക്കണ്ണും അറീയൊളയും സങ്കുചിത രൂപത്തില്‍ ആണ് കാണുന്നത്. അതിനാല്‍ തന്നെ പുരുഷന്മാരുടെ സ്തനവും ആയി ബന്ധപ്പെട്ട ഈറോജെന്‍സ് സോണ് സ്ത്രീകളുടെത്ത് അപേക്ഷിച്ചു അഗ്രഭാഗത്ത് കൂടുതലായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം. ലൈംഗിക ആസ്വാദനത്തിന്‍റെ ഭാഗമായി മുലക്കണ്ണ് ഇറക്റ്റ് ആകുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാക്കാവുന്നതാണ്.
മനുഷ്യരില്‍ സ്തനങ്ങളുടെ ബാഹ്യഘടന ഒരു സെക്ഷ്വല്‍ ഡൈമോർഫിക് ഫീച്ചര്‍ ആയിട്ടാണ് കാണുന്നത്. പക്ഷെ അത്ര അപൂര്‍വ്വം അല്ലാതെ സ്‌ത്രണ രൂപത്തില്‍ ഉള്ള സ്തനങ്ങള്‍ ഉള്ള പുരുഷന്മാരിലും കാണാവുന്നത് ആണ്. ഈ അവസ്ഥയ്ക്കു ഗൈനെകോമാസ്റ്റിയ എന്നാണ് പറയുന്നത്. ഇസ്ട്രജന്‍- ടെക്സ്റ്റോസ്റ്റിറോണ്‍ അളവുകളില്‍ വരുന്ന വ്യതിയാനം ആണ് പ്രാധാനമായും ഇതിനു കാരണം, മറ്റ് കാരണങ്ങളും ഉണ്ടാകാം. കുറഞ്ഞത് നാല് പുരുഷന്മാരില്‍ ഒരാള്‍ക്ക് എങ്കിലും ഇങ്ങനെ സ്‌ത്രണ രൂപത്തില്‍ ഉള്ള സ്തനങ്ങളാണ്.
പുരുഷന്മാരുടെ സ്തനങ്ങളില്‍ നിന്ന് പാല്‍ ചുരുത്തുകയും കുട്ടികളെ മുലയൂട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തില്‍ എത്തുന്നത് വഴിയാണ് ഇത് സാധ്യം ആകുക. ഹൃദയരോഗത്തിനു ഉപയോഗിക്കുന്ന മരുന്നായ digoxin ഇങ്ങനെ ഒരു സൈഡ് എഫെക്റ്റ് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാര്യ പ്രസവത്തിലൂടെ വന്ന സങ്കീര്‍ണ്ണത്തിയിലൂടെ മരണപ്പെട്ടു പോയതിനു ശേഷം തന്‍റെ രണ്ടു പെണ്‍കുട്ടികള്‍ക്കും സ്വന്തം മാറില്‍ നിന്ന് പാലൂട്ടിയ ഒരു ശ്രീലങ്കന്‍ അച്ഛന്റെ കഥ ഏറെ പ്രസിദ്ധി നേടിയിരുന്നു. ( സയന്റിഫിക് അമേരിക്കയില്‍ വന്ന ഈ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണമുണ്ട് : goo.gl/cWaAms)
പുരുഷന്മാരുടെ മാറിടങ്ങള്‍ നയന ഭംഗിയും ലൈംഗിക ഉണര്‍വും കാഴ്ചക്കാരില്‍ നല്‍കാവുന്നതാണ്. മാറിടങ്ങളോട് ഉള്ള ഫെറ്റിഷിസം സ്ത്രീകളുടെ മാറുകളിലോട് മാത്രമല്ല പുരുഷന്മാരുടെ മാറിലോടും തോന്നാവുന്നതാണ്. ഈ ജിമ്മില്‍ പോയി സ്വന്തം മാറുകള്‍ തെളിഞ്ഞും വിരിഞ്ഞും വരാന്‍ കഷ്ടപ്പെട്ടുന്ന പുരുഷന്മാര്‍ ബോധപൂര്‍വ്വമോ ഉപബോധകമായോ പൊട്ടെൻഷ്യൽ പങ്കാളികളെ ' ഇബ്രസ്' ചെയ്യാനുള്ള ഉള്ള ശ്രമം കാണിക്കുക ആണെന്ന് വ്യാഖ്യാനിക്കാവുന്നത് ആണ്. ജിമ്മില്‍ ഒന്നും പോയി കഷ്ടപ്പെട്ടാന്‍ വയ്യാത്ത പുരുഷന്മാര്‍ ആണെങ്കിലും അവരില്‍ ചിലര്‍ ഫോട്ടോ എടുക്കുമ്പോഴും തങ്ങള്‍ക്ക് താത്പര്യം തോന്നുന്ന പോട്ടെന്‍ഷ്യല്‍ പങ്കാളിയെ കാണുമ്പോഴും എയര്‍ പിടിച്ചു തങ്ങളുടെ 'mammary line’ മാക്സിമം പ്രോജക്റ്റ് ചെയ്യാന്‍ നോക്കാറുമുണ്ടല്ലോ. ഒപ്പമുള്ള ജോണ്‍ എബ്രഹാമിന്‍റെ ചിത്രങ്ങള്‍ നോക്കൂ, മാറുകള്‍ മൊത്തത്തില്‍ ഉള്ള 'സെക്സി അപ്പീല്‍' എപ്രകാരം വര്‍ദ്ധിപ്പിക്കുന്നു എന്ന് കാണാവുന്നതാണ്. ( ചിത്രങ്ങള്‍ സെലെക്റ്റ് ചെയ്ത് തന്ന ആഷികയ്ക്കു നന്ദി )
അപ്പോള്‍ ഇത്രയും എഴുതി വച്ചതിന്‍റെ ചുരുക്കം എന്തെന്നാല്‍ സ്ത്രീകളുടെ സ്തനങ്ങള്‍ പ്രാഥമികമായി മൂലയൂട്ടുക എന്ന ജൈവലക്‌ഷ്യം വച്ചുള്ളതാണ്, ലൈംഗിക ആസ്വാദനം അവിടെ സെക്കന്‍ഡറിയാണ് എന്നാല്‍ പുരുഷന്മാരുടെ സ്തനങ്ങള്‍ പ്രാഥമികമായി ലൈംഗിക ആസ്വാദനം നല്‍കുന്ന അവയവങ്ങളാണ്. തെളിഞ്ഞും വിരിഞ്ഞും നില്‍കുന്ന പുരുഷമാറുകള്‍ സെക്സി അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകവും ആണ്. ഇവ ഒന്നും മോശം കാര്യങ്ങളല്ല.
ഇങ്ങനെ ഒകെ ആണെങ്കിലും പുരുഷന്മാരുടെ മുലകള്‍ എപ്പോഴും തുണിയില്‍ പൂട്ടി വയ്ക്കാന്‍ ഫത്വ ഒന്നും ആരും ഇറക്കാറില്ല. പുരുഷന്മാര്‍ മാറു മറയ്ക്കാന്‍ ഇഷ്ടം ഉള്ള തരത്തില്‍ ഉള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും ഇനി മാറു മറയ്ക്കാതെ നടക്കാനും എല്ലാം സ്വാതന്ത്ര്യം ഉണ്ടെന്നു ഏറെക്കുറെ നമ്മുടെ സമൂഹത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതെ സ്വാതന്ത്ര്യം സ്ത്രീയ്ക്കും അവകാശപ്പെട്ടതാണ്. അത് അവള്‍ തുറന്നു പറയുമ്പോള്‍ വെറുതെ കുരുപൊട്ടി നിലവിളിച്ചിട്ടു കാര്യം ഒന്നുമില്ല.
ഓരോത്തര്‍ക്കും ലൈംഗിക ഉത്തേജനം ലഭിക്കുന്ന പല കാര്യങ്ങള്‍ ഉണ്ടാക്കാം കൃത്യമായ ജെനറല്‍ലൈസിംഗ് സാധ്യമല്ല. അതില്‍ മുടിയും, കൈവിരളും, കണ്ണും, ശബ്ദവും, സ്തനവും തുടങ്ങി പലതും ഉള്‍പ്പെട്ടും. പുരുഷന്മാരില്‍ ആർക്കെങ്കിലും ഇതില്‍ എന്തിനോടു എങ്കിലും ഒകെ ഫെറ്റിഷ് ഉണ്ടെങ്കില്‍ അത് അവരുടെ വിഷയമാണ്. അതിന്‍റെ പേരില്‍ സ്ത്രീകള്‍ മുട്ടി പുതച്ചു ഇരുണ്ട മുറിയില്‍ ഇരിക്കണം പറയാന്‍ ഒന്നും പറ്റില്ല. നിങ്ങളുടെ വൈകാരികത നീയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. അത് പറ്റാതെ കൊണ്ടാണ് ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ കാണുമ്പോള്‍ അവരുടെ മുല തണ്ണിമത്തന്‍ ഷേപ്പില്‍ ആണോ വേറെ ഏതെങ്കിലും ഷേപ്പില്‍ ആണോ എന്ന് തപ്പാന്‍ പോകുന്നത്. കുഞ്ഞിനു മൂലയൂട്ടുന്ന അമ്മയെ കാണുമ്പോള്‍ ബലാല്‍സംഗം ചെയ്യാന്‍ മുട്ടുന്നതിന്റെ പുറകിലും ഉള്ള റീസണ്‍ ഇത് തന്നെയാണ്. ഇവിടെ ഇങ്ങനെ ഉള്ളവര്‍ തിരുത്തുന്നത് ആണ് പരിഹാരത്തിന് ഉള്ള ശരിയായ മാര്‍ഗ്ഗം.