വനിത ഐപിഎസ് ഒാഫീസർ ഡി രൂപയുടെ വനിതാ ദിനത്തിലെ പാട്ട് ശ്രദ്ധേയമാകുന്നു. ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന രൂപയുടെ മറ്റൊരു മുഖമാണ് ആൽബത്തിൽ കാണുന്നത്. ബൈ 2 കോഫി ടാക്കീസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം നല്‍കിയിരിക്കുന്നത്. വനിതകളെ സ്വന്തം സ്വപ്‌നം നേടിയെടുക്കാന്‍പ്രേരിപ്പിക്കുന്നതാണ് കര്‍ണാടക പൊലീസിലെ ഡിഐജി ഡി. രൂപയുടെ ഗാനം.
വളരെ മധുരമായ ശബ്ദമാണെന്നും പാട്ട് തുടരണമെന്നും രൂപയ്ക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. വി കെ ശശികലയുടെ സുഖവാസമടക്കം പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന കർണാടക ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. ജയിലിലെ ക്രമക്കേടുകളെക്കുറിച്ചുളള റിപ്പോർട്ടിന് പിന്നാലെ രൂപയെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയിരുന്നു.
കര്‍ണാടകയില്‍ജോലി ചെയ്യുന്ന ആദ്യ കന്നട ഐപിഎസ് ഓഫീസറാണ് രൂപ. 2000 ല്‍നടന്ന യുപിഎസി പരീക്ഷയില്‍43ആം റാങ്ക് നേടിയാണ് രൂപ വിജയിച്ചത്.