ലൊക്കേഷനിൽ നടി അനുശ്രീ ദോശ ചുടുന്ന വീഡിയോ വൈറലായത് അടുത്തിടെയാണ്. ഇപ്പോഴിതാ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടി നിമിഷയുടെ പാചക പരീക്ഷണമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ദോശയിലല്ല, പൊറോട്ടയിലാണ് നിമിഷയുടെ പാചക പരീക്ഷണം.
ഹോട്ടലില്‍ പൊറോട്ടയടിക്കുന്നവരുടെ അതേ രൂപത്തിലും ഭാവത്തിലുമാണു നിഷിമയുടെ പൊറോട്ടയടി. വീഡിയോയ്ക്ക് ഇടയില്‍ ഓക്കേ ആണോ എന്നു താരം ചോദിക്കുന്നുണ്ട്. കൈപൊള്ളല്ലേ നിമിഷ എന്നു കൂടെയുള്ളവർ വിളിച്ചുപറയുമ്പോൾ ഇല്ലില്ല, പൊള്ളൂല്ല എന്ന് നിമിഷ മറുപടി കൊടുക്കുന്നുണ്ട്. പൊറോട്ട ചുട്ട ശേഷം ഇരുവശത്തു നിന്നും അടിച്ച് പാകപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ താരം പണിമതിയാക്കി പോകുന്നതും വിഡിയോയിൽ കാണാം.