നമ്മുടെ പ്രിയതാരങ്ങളിൽ പലരും വളർത്തുമൃഗങ്ങളെ ഏറെ സ്നേഹിക്കുന്നവരാണ്. അടുത്തിടെ അമല പോൾ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഒപ്പം താരമായത് അമലയുടെ ഒപ്പം ക്രിസ്മസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട വളർത്തു നായ ആയിരുന്നു.
ഇപ്പോഴിതാ നമിത പ്രമോദിന്റെ പട്ടിക്കുട്ടിയുടെ പിറന്നാൾ ആഘോഷമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കേക്ക് മുറിച്ച് കുടുംബാംഗങ്ങൾക്കൊപ്പം പട്ടിക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കുന്ന നടിയുടെ വിഡിയോ രസകരമാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇതിനെ വിമർശിച്ച് പലരും രംഗത്തെത്തി.
മലയാളത്തിനു പുറമേ നിമിർ എന്ന പ്രിയദർശൻ ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറുകയാണ് നമിത. നിമിറിൽ ഉദയനിധി സ്റ്റാലിൻ ആണ് നമിതയുടെ നായകൻ. മലയാളത്തിൽ അപർണ ബാലമുരളി ചെയ്ത കഥാപാത്രമാണ് നിമിറിൽ നമിതയുടേത്.