വാഹനങ്ങള്‍ ഇഷ്ടവാഹനങ്ങളുടെ കെട്ടിലും മട്ടിലും പുനരവതരിപ്പിക്കുന്നത് ഒരു വിനോദമായി കാണുന്നവരുണ്ട്. മോഡിഫൈ ചെയ്യുന്ന ഈ നിയമവിരുദ്ധ നീക്കങ്ങള്‍ക്ക് മുതിരുന്നവര്‍ കരുതുക, ആ നിമിഷം നിങ്ങള്‍ക്കുമേല്‍ പിടിവീഴാം. മോഡിഫൈ ചെയ്യാന്‍ ആര്‍.ടി.ഓയുടെ അനുമതി നിര്‍ബന്ധമാണ്. ഈ രൂപമാറ്റത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം അപകടസാധ്യത ഏറും എന്നതുതന്നെ.
കമ്പനികള്‍ പോലും വല്ലാതെ ഈ പണി പ്രോല്‍സാഹിപ്പിക്കാത്തത് ഈ അപകടസാധ്യത മുന്‍കണ്ടുതന്നെയാണ്. ഏതൊക്കെ വണ്ടികള്‍ ഏതൊക്കെ രീതികളില്‍ മോഡിഫൈ ചെയ്യാം...? നിയമപരമായി എന്താക്കെ മുന്‍കരുതല്‍ ആവശ്യമാണ്...? ഈ വക കാര്യങ്ങള്‍ അറിയാന്‍ ഈ വിഡിയോ കാണാം.