ബോളിവുഡില്‍ ഏറെക്കാലം വിലസിയ ബിപാഷ ബസുവിനെ സിനിമയില്‍ അങ്ങനെ കാണാന്‍ കിട്ടില്ലെങ്കിലും തലക്കെട്ടുകളില്‍ ഇന്നുമുണ്ട് ആ സൗന്ദര്യസാന്നിധ്യം. ബിപാഷയുടെ മുപ്പത്തിയൊന്‍പതാമത് പിറന്നാളാണ് പുതിയ വാര്‍ത്ത. ബിപാഷയുടെ ഭര്‍ത്താവ് നടന്‍ കരണ്‍ സിങ് ഗ്രോവര്‍ നല്‍കിയ സമ്മാനങ്ങളും കുറിപ്പും വിഡിയോയും ഒക്കെയാണ് തരംഗമായത്. പിറന്നാള്‍ കേക്ക് മുറിക്കലും ഒപ്പം സമ്മാനങ്ങളും പിറന്നാളിനായി ഒരുക്കിയ ബിരിയാണി അടക്കമുള്ള ഭക്ഷണ വൈവിധ്യങ്ങളും എല്ലാം പ്രത്യേകം പ്രതേയകം വിഡിയോകവായി ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും സുലഭം. വിഡിയോകള്‍ കാണാം.