elephant3

 

ആനക്കുട്ടിയെ ചുമലിലേറ്റി മനുഷ്യൻ. കേട്ടാൽ തമാശയെന്നു തോന്നുമെങ്കിലും സംഗതി സത്യമാണ്. അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ഊട്ടി നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടയില്‍ കനാലില്‍ വീണ ഒരു മാസം പ്രായമുള്ള കാട്ടനാകുട്ടിയെയാണ് വനപാലകര്‍ രക്ഷപ്പെടുത്തിയത്.

 

ചെളിയില്‍ പൂണ്ടുപോയ കുഞ്ഞിനായി അമ്മയാന റോഡില്‍ തന്നെനിന്നു. എന്നാല്‍, കാരണമറിയാതെ ആളുകൾ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. 

റോഡില്‍ നിന്നും ആന മാറാന്‍ കൂട്ടാക്കത്തതോടെ ഒരാൾ ട്രക്കിന്റെ ശബ്ദം കൂട്ടി ആനയെ ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രകോപിതയായ ആന ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. പടക്കം പൊട്ടിച്ചും മറ്റും ഭയപ്പെടുത്തി ആനയെ കാട്ടിലേക്കോടിച്ചു. ഇതിന് ശേഷമാണ്  ചെളിയില്‍ പൂണ്ട കുട്ടിയാനയുടെ നിലവിളി വനപാലകര്‍ കേട്ടത്. 

 

എന്നാല്‍, ആനക്കൂട്ടത്തിന്റെ അടുത്തേക്ക് കുഞ്ഞിനെ വിരട്ടിയോടിച്ചെങ്കിലും കുട്ടിയാന വനപാലകരുടെ അടുേേത്തക്കു തന്നെ തിരിച്ചെത്തി. ആദ്യ രണ്ടുദിവസം അമ്മയാനയെ കാത്ത് ഇവരും ഇരുന്നു. ഇതോടെ ലാക്ടജനും ഗ്ലൂക്കോസും കരിക്കിന്‍ വെള്ളവും കുപ്പിയിലാക്കി നല്‍കി കുട്ടിയാനയെ വനപാലകര്‍ സംരക്ഷിച്ചു. വ്യാഴാഴ്ച വൈകുന്നേരമായതോടെ അമ്മയാന കുട്ടിയാനയുടെ അരികിലെത്തി. കുട്ടിയാനയേയും കൊണ്ട് ആനക്കൂട്ടം വനത്തിലേക്ക് മടങ്ങി.