ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാന്‍ ജന്തര്‍മന്തറിലേക്ക് എത്തിയ പിണറായി വിജയന്‍ കസ്റ്റഡിയില്‍. സമരമുഖത്തേക്ക് എത്തിയ സിപിഎം നേതാക്കളെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം.എ.ബേബി, എം.വി.ഗോവിന്ദന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ബൃന്ദ കാരാട്ട് എന്നിവരും കസ്റ്റഡിയില്‍. നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാനില്‍ കയറ്റിയത്. ബാലഗോപാല്‍,ജോണ്‍ ബ്രിട്ടാസ് എന്നിവരെ പിണറായി വിജയനൊപ്പം ജന്തര്‍ മന്തറിലേക്ക് പോകാന്‍ പൊലീസ് ആദ്യം അനുവദിച്ചിരുന്നു. കെ.രാധാകൃഷ്ണന്‍ എംപിയും ജന്തര്‍ മന്തറിലേക്ക് എത്തിയിട്ടുണ്ട്. കേരളഹൗസിലേക്കുള്ള റോഡും ഡല്‍ഹി പൊലീസ് അടച്ചു. 

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan was reportedly taken into police custody after arriving at Jantar Mantar in Delhi to participate in a protest called by the Cockroach Janata Party (CJP), demanding the resignation of Chief Election Commissioner Gyanesh Kumar. Other CPM leaders, including M.A. Baby, M.V. Govindan, P.K. Sreemathy, K.K. Shailaja and Brinda Karat, were also reportedly detained. According to the report, police dragged the leaders into a van, while K. Balagopal and John Brittas were initially allowed to accompany Vijayan towards Jantar Mantar