• വിജയ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിലെ ഫലം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്

തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്.  മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് പുറത്തുവരിക. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വിജയ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിലെ ഫലം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ 93 .22 ശതമാനം വോട്ട് പോൾ ചെയ്ത മധുരാന്തകത്ത് ഉപതിരഞ്ഞെടുപ്പിൽ 85.99 ശതമാനമാണ് പോൾ ചെയ്തത്. ധാരാപുരത്തേത് 89.89 ശതമാനത്തിൽ നിന്ന് 80.31 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വിജയിച്ച ഈ മണ്ഡലങ്ങളിലെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് നടന്ന പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിലും ഇന്നാണ് വോട്ടെണ്ണൽ.

ENGLISH SUMMARY:

By-elections in the Madurantakam and Dharapuram constituencies of Tamil Nadu will see vote counting begin at 8 am today, with the results expected to be a crucial political test for the three major fronts following the formation of Vijay’s government. Voter turnout has declined in both constituencies compared with the 2026 Assembly elections, raising concerns among the competing political fronts. Turnout in Madurantakam fell from 93.22% to 85.99%, while Dharapuram recorded a drop from 89.89% to 80.31%. The by-elections were necessitated by the resignations of AIADMK MLAs who subsequently joined TVK, and votes will also be counted today in the Tattanchavady constituency in Puducherry.