gyanesh-kumar-resignation-india-bloc-protest
  • എല്ലാ എംപി മാരെയും ഒരുപോലെ നേരത്തെ പ്രതിഷേധ വിവരം അറിയിക്കണമെന്ന് രാഹുൽ ഗാന്ധി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സമാജ്​വാദി പാർട്ടി അംഗങ്ങൾ ഇന്നലെ ജന്തർ മന്തർ മാർച്ചിൽ പങ്കെടുത്തിരുന്നില്ല

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും സുതാര്യമായ തിരഞ്ഞെടുപ്പും ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഫലംകാണുംവരെ തെരുവിൽ തുടരാൻ ഇന്ത്യാസഖ്യം. ഇന്നും മിന്നൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. വെള്ളിയാഴ്ചക്കുള്ളിൽ 15 നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി നൽകണമെന്ന് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടു. നേതാക്കളുടെ എണ്ണം പത്തായി ചുരുക്കണമെന്ന് രാഷ്ട്രപതി ഭവന്‍ ആവശ്യപ്പെട്ടു. ഖര്‍ഗെ, രാഹുല്‍, മമത ബാനര്‍ജി തുടങ്ങിയവര്‍ സംഘത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം എംപിമാരെല്ലാവരും ഡല്‍ഹിയില്‍ തുടരുകയാണ്. പ്രതിഷേധ വിവരങ്ങള്‍ അറിയാക്കാമെന്നാണ് എംപിമാരോട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചിട്ടുള്ളത്. എല്ലാ എംപി മാരെയും ഒരുപോലെ നേരത്തെ പ്രതിഷേധ വിവരം അറിയിക്കണമെന്ന് രാഹുൽ ഗാന്ധി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സമാജ്​വാദി പാർട്ടി അംഗങ്ങൾ ഇന്നലെ ജന്തർ മന്തർ മാർച്ചിൽ പങ്കെടുത്തിരുന്നില്ല. സംഭവത്തിൽ എസ്പിയുടെ പരാതി അറിയിച്ചതോടെ നേതാക്കൾ അഖിലേഷ് യാദവുമായി സംസാരിച്ച്  പരിഹരിച്ചിരുന്നു. 

അതിനിടെ, എന്‍എസ്​യു ഇന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത്, ഡല്‍ഹിയില്‍ വമ്പന്‍ സുരക്ഷാ വിന്യാസം. നാളെ മുതൽ ഒക്ടോബർ 12 വരെയാണ് അധികസുരക്ഷ ഏര്‍പ്പെടുത്തിയത്. കേന്ദ്രസേനയുടെ 200ലേറെ കമ്പനി വിന്യസിച്ചു. ഏകദേശം 23,000 സേനാംഗങ്ങൾ വരുമിത്. ജമ്മുകശ്മീർ, ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽനിന്നാണ് കേന്ദ്രസേനാംഗങ്ങളെ പുനര്‍വിന്യസിക്കുന്നത്. കർഷകസമരത്തിന് ഡല്‍ഹിയില്‍ വിന്യസിച്ചതിനേക്കാൾ കൂടുതൽ സേനാംഗങ്ങളാണിത്. സിആര്‍പിഎഫ്, ഐടിബിപി,എസ്​എസ്​ബി,സിഐഎസ്എഫ്, ആര്‍എഎഫ് എന്നീ സേനാവിഭാഗങ്ങളെയാണ് കൂടുതലായി വിന്യസിക്കുന്നത്.

ഇതിന് പുറമെ, സ്റ്റേഷൻ ചുമതലയില്ലാത്ത 15,000 ഡൽഹി പൊലീസും പ്രതിഷേധം നേരിടാന്‍ ഡല്‍ഹിയിലുണ്ടാകും. സുരക്ഷാ വിന്യാസത്തിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദേശം നൽകിയതായാണ് റിപ്പോര്‍ട്ട്. ഇന്നലത്തെ പ്രതിഷേധത്തില്‍ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം മര്‍ദനമേറ്റെന്നും വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

The INDIA bloc has decided to continue street protests until Chief Election Commissioner Gyanesh Kumar resigns and demands for transparent elections are addressed. The opposition alliance is seeking permission for 15 leaders, including Mallikarjun Kharge, Rahul Gandhi and Mamata Banerjee, to meet the President, while the President’s Secretariat has asked them to limit the delegation to 10. The NSUI is also planning a march to Jantar Mantar, prompting extensive security arrangements in Delhi, with more than 200 companies of central forces and around 23,000 personnel deployed. Delhi Police has said cases will be registered over Thursday’s protest and is examining video footage after alleging that police personnel, including women officers, were assaulted.