രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതിന് പിന്നാലെ തനിക്ക് ഫോണിലൂടെ നേരിട്ട് ഗുണ്ടാ ഭീഷണികളുണ്ടെന്ന് സ്റ്റാൻഡ്അപ്പ് കൊമീഡിയൻ പുൽകിത് മണി.
രാഹുൽ ഗാന്ധി പങ്കെടുത്ത 'ഛാത്രോം കീ ഗൂഞ്ച്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതിന് പിന്നാലെ തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സ്റ്റാൻഡ്അപ്പ് കൊമീഡിയൻ പുൽകിത് മണി. ഇൻഡോറിൽ വെച്ച് നടന്ന പരിപാടിയിലെ അനുകരണം വിവാദമാകുകയും സമൂഹമാധ്യമങ്ങളിൽ വൻ വിമർശനത്തിന് വഴിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് നേരിട്ട് ഭീഷണി സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയത്. ഭീഷണിയെ തുടർന്ന് ഭയന്നാണ് തീരുമാനമെന്ന് താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
മധ്യപ്രദേശിലെ ഇൻഡോറിൽ രാഹുൽ ഗാന്ധിയുമൊത്ത് നടത്തിയ സംഭാഷണത്തിനിടെയായിരുന്നു പുൽകിത് മണി പ്രധാനമന്ത്രിയെ അനുകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളാണ് രാഹുൽ ഗാന്ധിക്കും പുൽകിത് മണിക്കും നേരെ ഉയർന്നത്.
എന്നാൽ കേവലം സൈബർ ആക്രമണങ്ങൾക്കപ്പുറം പുറത്ത് പരിപാടികൾ നടത്താൻ സാധിക്കാത്ത വിധം ഗുണ്ടാസംഘങ്ങളിൽ നിന്ന് നേരിട്ട് ഫോൺ സന്ദേശങ്ങളിലൂടെയും മറ്റും ഭീഷണികൾ എത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിൽ നടത്താനിരുന്ന തന്റെ സ്റ്റാൻഡ്അപ്പ് കോമഡി ഷോകൾ സുരക്ഷാ ആശങ്ക മുൻനിർത്തി റദ്ദാക്കാൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് പുൽകിത് വ്യക്തമാക്കി.
ENGLISH SUMMARY:
Stand-up comedian Pulkit Mani revealed that he has been receiving severe threats following his mimicry of Prime Minister Narendra Modi during a student interaction event attended by Rahul Gandhi. The performance at the 'Chatron Ki Goonj' program in Indore sparked widespread viral controversy and intense political debate across social media platforms. Mani stated that the intimidation extended beyond online trolling, with direct phone threats from criminal elements making it impossible for him to perform safely. Consequently, the artist announced via Instagram that he was forced to cancel his upcoming comedy shows in Uttar Pradesh's Lucknow and Kanpur due to mounting safety concerns.