2009 മുതല്‍ രാഷ്ട്രീയക്കാരി, എങ്കിലും ഭര്‍ത്താവ് അഖിലേഷ് യാദവിന്‍റെയും മുലായം സിങ് യാദവിന്‍റെയും നിഴലിലായിരുന്നു ഇക്കാലമത്രയും ഡിംപിള്‍ യാദവ്. പക്ഷേ ഡല്‍ഹിയില്‍ വിദ്യാര്‍ഥി സമരം ഡിംപിള്‍ എന്ന നേതാവിനെ തുറന്നുകാട്ടി. അടികൊണ്ട വിദ്യാര്‍ഥികള്‍ക്ക് ചികില്‍സ ഉറപ്പാക്കിയും ആംബുലന്‍സ് എത്തിച്ചും വെള്ളം നല്‍കിയും സമരമുഖത്ത് സമാജ്‍വാദി പാര്‍ട്ടിയുടെ മുഖമായി ഡിംപിള്‍ യാദവ്.
സമരത്തിന് ഇന്നത്തെ പ്രാധാന്യം ലഭിക്കുന്നതിന് മുന്‍പ് ഡല്‍ഹിയിലെ സമരവേദിയിലെത്തിയവരില്‍ ഡിംപിള്‍ യാദവും സമാജ്‍വാദി പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ജൂലൈ 16 തിന് സോനം വാങ്ചുക്കിനെ സന്ദര്‍ശിക്കാന്‍ ഡിംപിളും സംഘവുമെത്തി. നാല് ദിവസങ്ങൾക്ക് ശേഷം പാർലമെന്റിൽ നിന്ന് പ്രതിഷേധ വേദിയിലേക്ക് നടത്തിയ ഡിംപിൾ യാദവും സംഘവും പാദയാത്രയുടെ നടത്തി.
സമരത്തെ പൊലീസ് നേരിട്ടപ്പോള്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ബാരിക്കേഡുകൾ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്ത ഡിംപിള്‍ ഒപ്പമുള്ള എസ്‍പി നേതാക്കള്‍ക്ക് പോലും ഞെട്ടലായിരുന്നു. മൃദുഭാഷിയായ ഡിംപിള്‍ അന്ന് ജന്തര്‍ മന്തറിലെത്തി പൊലീസ് നടപടിയില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ കണ്ടും കേട്ടും പരിചരിച്ചുമാണ് ശ്രദ്ധാകേന്ദ്രമായത്.
2022-ലെ മെയിൻപുരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെയാണ് ഡിംപിളിന്‍റെ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുന്നത്. 2019 ലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണം മാറ്റി ഡിംപിള്‍ ശക്തമായ തിരിച്ചുവരവ് നടത്തി. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുടെ വനിതാ നേതാക്കള്‍ക്കായി പ്രത്യേകം പ്രചാരണം നടത്തി. സ്വന്തം മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ടിന് ജയിച്ചപ്പോള്‍ 37 സീറ്റില്‍ എസ്പി സ്ഥാനാര്‍ഥികള്‍ ജയിച്ചു.
ഡിംപിളിന് 17 നും അഖിലേഷിന് 22 ഉം വയസുള്ളപ്പോഴാണ് ഇരുവരും ആദ്യം കാണുന്ത്. അഖിലേഷ് എന്‍ജിയറിങിന് പഠിക്കുന്ന സമയം. ആര്‍മി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഇക്കാലത്ത് ഡിംപിള്‍. ഇരുവരുടെയും സുഹൃത്തുവഴിയാണ് ഡിംപിളും അഖിലേഷ് യാദവും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. അഖിലേഷ് ഉപരിപഠനത്തിന് ഓസ്ട്രേലിയയിലേക്ക് പോയെങ്കിലും അടുപ്പം തുടര്‍ന്നു. ഓസട്രേലിയയില്‍ നിന്നും തിരികെ എത്തിയ അഖിലേഷ് വീട്ടില്‍ ഡിംപിളിന്‍റെ കാര്യം പറഞ്ഞെങ്കിലും ഇരുകുടുംബങ്ങളും ബന്ധത്തിന് എതിരായിരുന്നു. ഡിംപിൾ രാജ്‌പുത് സമുദായത്തിൽപ്പെട്ടയാളായിരുന്നു എന്നതാണ് മുലായം സിങിന്‍റെ എതിര്‍പ്പിന് കാരണം. പിന്നീട് ഇരു കുടുംബങ്ങളും സമ്മതം അറിയിക്കുകയും, 1999 നവംബറിൽ അഖിലേഷും ഡിംപിളും വിവാഹിതരാവുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിംപിള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2009ലെ തന്‍റെ ആദ്യ തിരഞ്ഞെടുപ്പില്‍ ഫെരോസാബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് ബാബറിനോട് തോറ്റു. പക്ഷേ 2012 ല്‍ കനൗജിലെ ഉപതിരഞ്ഞെടുപ്പില്‍ എതിരില്ലാതെ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഖിലേഷ് യുപി മുഖ്യമന്ത്രിയായതോടെ ഒഴിവു വന്ന ലോക്സഭാ സീറ്റിലായിരുന്നു ആദ്യ വിജയം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 2022 ല്‍ മെയിന്‍പുരിയില്‍ നിന്നും ഉപതിരഞ്ഞെടുപ്പ് ജയിച്ച് ഡിംപിള്‍ വീണ്ടും പാര്‍ലമെന്‍റിലെത്തി. ഇവിടെ നിന്നാണ് പാര്‍ട്ടിയുടെ വനിതാ മുഖമായി ഡിംപിള്‍ ഉയരുന്നത്.