Kolkata: TMC MLA Kunal Ghosh speaks as party supremo Mamata Banerjee holds a sit-in protest against the alleged attacks on party leaders and workers, in Kolkata, West Bengal, Tuesday, June 2, 2026. (PTI Photo/Manvender Vashist Lav)
മമത ബാനർജിക്ക് തിരിച്ചടി ഏറുന്നു. ടിഎംസിയിലെ പിളർപ്പ് പാര്‍ലമെന്റിലേക്കും. 41എംപിമാരില്‍ മമതക്ക് ഒപ്പമുള്ളത് പത്തില്‍ താഴെ പേര്‍ മാത്രമെന്ന് വിവരം. 20 എംപിമാരുമായി ബന്ധപ്പെട്ടു എന്നാണ് ബിജെപിയുടെ അവകാശവാദം. മമതയ്ക്ക് തൃണമൂൽ കോൺഗ്രസും ചിഹ്നവും നഷ്ടമായേക്കും.
13 രാജ്യസഭ എംപിമാരും 28 ലോക്സഭ എംപിമാരും ആണ് ടിഎംസിക്ക് ഉള്ളത്. ഈ മാസമാദ്യം 7 എംപിമാര്‍ സജീവമായി ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ മമത വിളിച്ച യോഗത്തിലേക്ക് എത്തിയത് അഭിഷേക് ബാനര്‍ജിയും എംഎല്‍എ കുനാല്‍ ഘോഷും മാത്രം. പിളര്‍പ്പിന് ശേഷവും മഹുവ മൊയ്ത്ര പിന്തുണച്ചെത്തി. വിമതരെ തൃണമൂൽ കോൺഗ്രസ് എന്ന് വിളിക്കാനാകില്ല എന്നും അവർക്ക് നിലനിൽപ്പില്ലെന്നും മഹുവ. ബംഗാൾ നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ മൗനം പാലിച്ച ബിജെപി പക്ഷെ ടിഎംസി എംപിമാര്‍ക്കിടയിലെ പിളര്‍പ്പിനെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.
ലോക്സഭയില്‍ 298 എം.പിമാരാണ് എൻ.ഡി.എയ്ക്കുള്ളത്. ഭരണഘടനാ ഭേദഗതി പാസാക്കാൻ 42 വോട്ടുകളുടെ കുറവുണ്ട്. 28 ലോക്‌സഭാ അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസ് പിളർന്ന് ഒരു വിഭാഗം എം.പിമാർ പ്രത്യേക ബ്ലോക്കായി മാറുന്നത് ബി.ജെ.പിക്ക് നിർണായകമാകും. ഇതിനിടെ കൊൽക്കത്ത മേയർക്ക് പിന്നാലെ ബിധാനഗർ മേയർ കൃഷ്ണ ചക്രബർത്തിയും രാജിവെച്ചു. മമതയുടെ അടുത്ത അനുയായിയും മുൻ മന്ത്രിയുമായ സ്നേഹാശിഷ് ചക്രവർത്തിയും തൃണമൂൽ വിട്ടു. പ്രതിപക്ഷ നേതാവും വിമത എംഎൽഎയുമായ റിതബ്രത ബാനർജിക്കൊപ്പം 60 എംഎൽഎമാർ പോയ സാഹചര്യത്തില്‍ തൃണമൂൽ കോൺഗ്രസും ചിഹ്നവും നിലനിര്‍ത്തുക മമതക്ക് ദുഷ്കരമാകും.