ജെസിഡി പ്രഭാകർ തമിഴ്നാട് നിയമസഭ സ്പീക്കർ. നിയമ സഭയിൽ ആദ്യ പ്രസംഗവുമായി വിജയ്. സത്യപ്രതിജ്ഞ ചടങ്ങിൽ സംഭവിച്ചത് ആവർത്തിക്കപ്പെടരുത് എന്നും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണന നൽകണം എന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. അതിനിടെ അണ്ണാ ഡിഎംകെ പിളർന്നു.
സഭയിൽ എല്ലാവരും തുല്യരാണ് എന്നും ഒരു അംഗം മാത്രമുള്ള പാർട്ടികളുടെ അഭിപ്രായങ്ങൾക്കും തുല്യ പ്രാധാന്യം എന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ് തൗസന്റ് ലൈറ്റ്‌സിൽ നിന്നുള്ള എംഎൽഎ JCD പ്രഭാകറിനെ തമിഴ്നാട് സ്പീക്കറായി എതിരില്ലാതെ ആണ് തിരഞ്ഞെടുത്തത്.
എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർആളുകളെ വിഭജിക്കുന്ന സനാതനം തുടച്ച് നീക്കണം എന്ന് പ്രതിപക്ഷ നേതാവ് ആയുള്ള ആദ്യ പ്രസംഗത്തിൽ ഉദയനിധി സ്റ്റാലിൻ. തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം എന്നും ഉദയനിധി717 സര്ക്കാർ മദ്യശാല ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 500മീറ്റർ ചുറ്റളവിൽ ഉള്ളവ മദ്യശാലകൾ ആണ് രണ്ടാഴ്ചക്കുള്ളിൽ പൂട്ടാൻ ഉത്തരവ് ഇട്ടത്. അതിനിടെ അണ്ണാ ഡിഎംകെ വീണ്ടും പിളർന്നു. സി വി ഷൺമുഖം വിഭാഗം ടിവികെയ്ക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചു. എൻ ഡി എ സഖ്യവും വിടും. സിവി ഷൺമുഖം വിഭാഗം എസ്.പി വേലുമണിയെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എടപ്പാടി പളനിസാമിക്ക് ഇന്നലെ പിന്തുണ നൽകിയത് 17 എംഎൽഎമാർ മാത്രമാണ്.
തിരുപ്പത്തൂരി ൽ വിജയിച്ച ടിവികെ സ്ഥാനാർഥി ശ്രീനിവാസ സേതുപതി വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുൻ മന്ത്രി പെരിയ കറുപ്പൻ നൽകിയ ഹർജിയിൽ ആണ് നടപടി