modi-apology-womens-reservation-bill

വനിതാസംവരണ ബില്‍ പരാജയപ്പെട്ടതില്‍ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാല്‍പര്യമാണ് ഞങ്ങള്‍ക്ക് പ്രധാനം. എന്നാല്‍ ചിലര്‍ക്ക് രാഷ്ട്രീയമാണ് വലുത്. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എസ്പി പാര്‍ട്ടികള്‍ക്ക് സ്വാര്‍ഥതയാണ്. കുടുംബാധിപത്യ പാര്‍ട്ടികള്‍ ബില്‍ പരാജയപ്പെട്ടത് ആഘോഷിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സ്ത്രീ ശക്തിയെ പ്രതിപക്ഷം തടഞ്ഞെന്നും സ്ത്രീകള്‍ മറ്റെന്ത് ക്ഷമിച്ചാലും ഈ അപമാനം പൊറുക്കില്ല, ഈ നേതാക്കള്‍ ഇനി സഭയിലെത്തില്ലെന്ന് ഉറപ്പാക്കണമെന്നും മോദി.

വനിതാസംവരണം എതിര്‍ത്ത പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളില്‍നിന്ന് പ്രതിപക്ഷത്തിന് രക്ഷപെടാനാവില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യപങ്കാളിത്തം വിഭാവനംചെയ്തു. കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീണു. കോണ്‍ഗ്രസും കൂട്ടാളികളും ഈ നീക്കത്തെ ഭ്രൂണഹത്യ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലപുനര്‍നിര്‍ണയം ഗുണംചെയ്യുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമായിരുന്നു. കേരളമടക്കം സംസ്ഥാനങ്ങളില്‍ സീറ്റ് കൂടുമായിരുന്നു. സ്വന്തം സംസ്ഥാനങ്ങളെയാണ് പ്രതിപക്ഷം വഞ്ചിച്ചതെന്നും പ്രധാനമന്ത്രി. കോണ്‍ഗ്രസ് എല്ലാ നല്ലകാര്യങ്ങളെയും എതിര്‍ക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് നവീകരണവിരുദ്ധ പാര്‍ട്ടി. രാജ്യത്തിന്റെ വളര്‍ച്ച തടഞ്ഞത് ഈ നെഗറ്റിവ് രാഷ്ട്രീയമാണെന്നും നെഗറ്റിവിറ്റിയാണ് കോണ്‍ഗ്രസിന്റെ അടയാളമെന്നും മോദി.

ENGLISH SUMMARY:

PM Narendra Modi has issued a public apology to the women of India following the failure of the Women's Reservation Bill in Parliament. Blaming the Congress, TMC, DMK, and SP for prioritizing politics over national interest, the PM accused dynastic parties of celebrating the bill's defeat. He stated that the opposition blocked 'Nari Shakti' (woman power) and alleged that parties like Congress have committed 'fetal homicide' of this historic move. Highlighting the benefits of delimitation, Modi noted that states like Kerala would have seen a significant increase in female representation. He urged citizens to ensure these leaders do not return to the House, labeling the Congress a "negative" and "anti-innovation" party that hinders the country's growth.