രണ്ട് ലക്ഷത്തോളം കേന്ദ്ര സേനാംഗങ്ങളാണ് ബംഗാൾ തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കുന്നത്. ബംഗാളിന്റെ തെരുവുകളിൽ എവിടെ നോക്കിയാലും കേന്ദ്ര സേനാംഗങ്ങളെ കാണാം. 

മുക്കിനും മൂലയിലും കൊടിയും തോരണവും എന്ന പോലെയാണ് ബംഗാളിൽ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നത്. CRPF ആണ് ഏറ്റവും കൂടുതൽ.  ബിഎസ്എഫ്, ഐടിബിപി, CISF, SSB എന്നീ കേന്ദ്ര സേനകളിലെ ജവാൻമാരും ബംഗാളിലുണ്ട്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാകുന്ന ബംഗാളിൽ ഈ തിരഞ്ഞെടുപ്പിൽ ഒരു അക്രമവും വച്ചുപൊറുപ്പിക്കില്ല എന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്. എന്നും കേന്ദ്രത്തോട് പോരടിക്കുന്ന മമത  കേന്ദ്രസേനയെ ഇത്രയേറെ വിന്യസിച്ചതിൽ വലിയ പ്രതിഷേധവും രേഖപ്പെടുത്തി. രാവും പകലും റോന്ത്‌ ചുറ്റുന്ന കേന്ദ്രസേനകളും മമതയുടെ പൊലീസും വിചാരിച്ചാൽ അക്രമ സംഭവങ്ങൾ പൂർണമായി ഒഴിവാകുമോ എന്ന് കാത്തിരുന്നു കാണാം.

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സേന ഇറങ്ങിയതെന്ന പ്രചാരണം ബിജെപി നടത്തുന്നുമുണ്ട്. രണ്ടായിരത്തിലേറെ കമ്പിനി കേന്ദ്രസേനയെയാണ് ബംഗാളിൽ വിന്യസിച്ചിരിക്കുന്നത് 

ENGLISH SUMMARY:

central-forces-bengal-elections bengal-election-security malayala-manorama-news-bengal west-bengal-poll-violence mamata-banerjee-protest-central-forces