ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. 'പോറ്റിയെ കേറ്റിയെ' പാട്ടും പാടിയാണ് യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന സിപിഐ വിലയിരുത്തലില്‍ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
മകര കവാടത്തിന് മുന്നിലെ പ്രതിഷേധത്തിലാണ് യുഡിഎഫ് എംപിമാര്‍ വൈറലായ 'പോറ്റിയെ കേറ്റിയെ' പാട്ടും പാടി പ്രതിഷേധിച്ചത്. അമ്പലക്കള്ളന്‍ പിണറായി രാജിവയ്ക്കണം എന്ന് മുദ്രാവാക്യം വിളിച്ച എംപിമാര്‍, കോടതി നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന സിപിഐ വിലയിരുത്തലില്‍ സന്തോഷമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വൈകിയെങ്കിലും സത്യം തിരിച്ചറിഞ്ഞു. കോൺഗ്രസ് ഇത് നേരത്തെ പറഞ്ഞതാണെന്നും സണ്ണി ജോസഫ്