തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിമർശനം. കരൂർ ദുരന്തത്തിന് ശേഷം നടന്ന ആദ്യ പൊതുയോഗത്തിൽ സംസാരിച്ച വിജയ് പക്ഷേ കരൂർ ദുരത്തെ കുറിച്ച് പിന്നീട് സംസാരിക്കാം എന്നാണ് പറഞ്ഞത്.  

കാഞ്ചീപുരത്ത് നടത്തിയ ഉള്ളരങ്ങ് പരിപാടിയിലായിരുന്നു വിജയുടെ വിമർശനം. ടിവികെയ്ക്ക് നയമില്ല എന്നാണ് ഡിഎംകെ പറയുന്നത്. സാമൂഹ നീതീയാണ് ടിവികെയുടെ നയം. എന്നാൽ കൊള്ള നടത്തുകയെന്നത് മാത്രമാണ് ഡിഎംകെയുടെ നയം.  പെരിയാറുടെയും അണ്ണാദുരയുടെയും പേര് പറഞ്ഞ് അധികാരത്തിൽ എത്തിയവർ അഴിമതിയ്ക്കായി മുകൾ തട്ട് മുതൽ താഴെ വരെ സിൻഡിക്കേറ്റ് ഉണ്ടാക്കി. 

ടിവികെ സാധാരണക്കാർക്കൊപ്പമാണ്. ഒന്നിനും കൊള്ളാത്തവന്റെ കൂട്ടമെന്നാണ് ടിവികെയെ പറയുന്നത്. എന്നാൽ ഈ കൂട്ടം നാളെ തമിഴ്നാടിന്റെ ഭാവി തന്നെ മാറ്റിയെഴും. അതിനുള്ള പോരാട്ടം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നും വിജയ്. കാഞ്ചീപുരത്തെ പ്രാദേശിക വിഷയങ്ങളെ കുറിച്ചും വിജയ് സംസാരിച്ചു.

ENGLISH SUMMARY:

Vijay's political speech focuses on criticizing DMK policies. He claims TVK aims to deliver only good things to the people, and that he will not fail on his promises.