ബിഹാറിലെ നിയമസഭ തിരഞ്ഞെടുപ്പിന്  നിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിരിക്കെയും ഇന്ത്യ സഖ്യത്തില്‍ തര്‍ക്കം അവസാനിക്കുന്നില്ല. അര്‍ഹമായ സീറ്റ് അനുവദിച്ചില്ലെങ്കില്‍ സഖ്യം വിടുമെന്നാണ് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മുന്നറിയിപ്പ്. പ്രശ്നപരിഹാരത്തിനായി രാഹുല്‍ ഗാന്ധി തേജസ്വി യാദവുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും സംസാരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി NDA  പ്രചാരണത്തിൽ സജീവമായി. 

ബിഹാര്‍ തിരഞ്ഞെടുപ്പിനായി ഏറെ നാള്‍ മുന്‍പേ ഒരുക്കം തുടങ്ങിയെങ്കിലും ഫലപ്രദമായി സീറ്റ് വിഭജനവും സ്ഥാനാര്‍ഥി പ്രഖ്യാപനവും പൂര്‍ത്തിയാക്കാനാതെ പ്രതിസന്ധിയിലാണ് ഇന്ത്യ സഖ്യം. ആര്‍ജെഡിക്ക് 130ഉം കോണ്‍ഗ്രസിന് 61ഉം എന്നതാണ് സീറ്റ് ധാരണ. എന്നാല്‍ 24 സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി. അര്‍ഹമായ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യ സഖ്യം വിടുമെന്ന് മുകേഷ് സാഹ്നി തേജസ്വി യാദവിനെ അറിയിച്ചു. 

VIPക്ക് 15ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് നല്‍കണമെന്നാണ് തേജസ്വി യാദവിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി തേജസ്വി യാദവുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും ചര്‍ച്ച നടത്തിയത്.

സീറ്റെണ്ണത്തില്‍ വലിയ വിട്ട് വീള്ചക്ക് കോണ്‍ഗ്രസ് തയ്യാറായെന്നും ഇനിയും സീറ്റുകള്‍ വിട്ട് നല്‍കാനാകില്ലെന്നും ബീഹാര്‍ പിസിസി തേജസ്വിയെ അറിയിച്ചു. സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയാത്തതിനാല്‍  ഇന്ത്യ സഖ്യ പാർട്ടികൾ ചില മണ്ഡലങ്ങളിൽ  സൗഹൃദമത്സരത്തിലേക്ക് പോകും.

സീറ്റ് വിഭജ തര്‍ക്കം മൂലം പതിവ് രീതിയിൽ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാത്തിനാല്‍ ഇന്ത്യ സഖ്യപാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ രോഷത്തിലാണ്.  ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് ശേഷം പട്നാ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനെയും സീറ്റ് ലഭിക്കാത്തവരുടെ അനുയായികൾ ഇന്നലെ ആക്രമിച്ചിരുന്നു.  ബിജെപിക്ക് പിന്നാലെ  44 സ്ഥാനാർത്ഥികളെ കൂടി പ്ര്യാപിച്ചതോടെ  ജെഡിയുവിന്റെയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തി.

ENGLISH SUMMARY:

Bihar election news focuses on the ongoing seat-sharing disputes within the India Alliance as the deadline for nomination submissions approaches. The Vikas Sheel Insaan Party threatens to leave the alliance if their demands for seats are not met, while the NDA finalizes candidate announcements and ramps up their campaign efforts.