rss-socialism-secularism-preamble-debate

ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസവും മതേതരത്വവും നിലനിര്‍ത്തണോ എന്നകാര്യം ചര്‍ച്ചചെയ്യണമെന്ന് ആര്‍.എസ്.എസ്. അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണ് ഇതെന്നും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ഭരണഘടന മാറ്റിയെഴുതാനുള്ള ആര്‍.എസ്.എസിന്‍റെ രഹസ്യ അജന്‍ഡ പുറത്തായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തി

ഡല്‍ഹിയില്‍ ഭരണഘടനയുടെ അന്‍പതാംവാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് ദത്താത്രേയ ഹൊസബാളെ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതതരത്വം എന്നീ പദങ്ങള്‍ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് എഴുതിച്ചേര്‍ത്ത ഈ പദങ്ങള്‍ നിലനിര്‍ത്തണോ എന്നകാര്യം ചര്‍ച്ചചെയ്യണം എന്നും ഹൊസബാളെ പറഞ്ഞു

ഭരണഘടന തിരുത്തിയെഴുതാനുള്ള ബി.ജെ.പിയുടെ രഹസ്യ അജന്‍ഡ പുറത്തായെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. സോഷ്യലിസവും മതേതരത്വവും ഒഴിവാക്കി ഗോഡ്സെയുടെ നയങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി. സര്‍ക്കാര്‍ നിരന്തരം ഭരണഘടനയെ ആക്രമിക്കുകയാണെന്നും അടിസ്ഥാന തത്വങ്ങള്‍ ഇല്ലാതാക്കുകയാണെന്നും സി.പി.എം. നേതാവ് ഹനന്‍ മൊല്ലയും പ്രതികരിച്ചു.

ENGLISH SUMMARY:

RSS General Secretary Dattatreya Hosabale questioned whether "socialism" and "secularism" in the Constitution’s Preamble—added during the Emergency—should remain. Congress and CPI(M) slammed the remarks, alleging a hidden BJP agenda to rewrite the Constitution and erase its founding principles.