ജമ്മു കശ്മീരില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിലെ സെൽഫിയുമായി നാഷണൽ കോൺഫറൻസ് (എൻസി) നേതാവ് ഒമർ അബ്ദുള്ള. ‘കഴിഞ്ഞ തവണ ശുഭകരമല്ലായിരുന്നു. ഇത്തവണ അത് മികച്ചതായിരിക്കും’ എന്ന് കുറിച്ചാണ് ഒമര്‍ അബ്ദുള്ള എക്സില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മല്‍സരിച്ച രണ്ട് സീറ്റുകളിലും ഒമർ അബ്ദുള്ള മുന്നേറുകയാണ്.
നിലവിലെ ട്രെന്‍ഡ് അനുസരിച്ച് കോൺഗ്രസ്– എൻസി സഖ്യം കേവലഭൂരിപക്ഷം മറികടന്നിരിക്കുയാണ്. ജമ്മു കശ്മീർ നിയമസഭയിൽ 90 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.
അതേസമയം, കശ്മീരിലെ ജനവിധിയില്‍ വഞ്ചന കാണിക്കാന്‍ പാടില്ലെന്നും. കേന്ദ്രവും രാജ്ഭവനും ഒരുതരത്തിലുള്ള കുതന്ത്രങ്ങള്‍ക്കായി ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘എന്ത് സംഭവിച്ചാലും സുതാര്യതയുണ്ടാകണം, ജനവിധി ബിജെപിക്കെതിരാണെങ്കിൽ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്, ജനങ്ങളുടെ തീരുമാനം രാജ്ഭവനും കേന്ദ്രവും അംഗീകരിക്കണം’ ഒമര്‍ അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജമ്മു കാശ്മീരില്‍ നിലമെച്ചപ്പെടുത്തി മുന്നേറുകയാണ്, ഇന്ത്യാസഖ്യം നിലവില്‍. ബിജെപിക്ക് മേല്‍ വ്യക്തമായ ലീഡ് സഖ്യം നേടിയിട്ടുണ്ട്. ആകെയുള്ള 90 സീറ്റുകളില്‍ 45 സീറ്റുകള്‍ക്കുമേല്‍ ഇന്ത്യാ സഖ്യം ലീഡ് നിലനിര്‍ത്തുന്നു. ഒരുഘട്ടത്തില്‍ 12സീറ്റുകളില്‍ വരെ ലീഡ് നേടിയ കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോയി. പതിനഞ്ചോളം സ്വതന്ത്രരും ജമ്മു കശ്മീരില്‍ മുന്നലുണ്ട്.