കർണാടകയിൽ കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയ ഭൂമി കുംഭകോണക്കേസിൽ നിന്ന് തടിയൂരാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമം. മൈസൂരു നഗര വികസന അതോറിറ്റി അനുവദിച്ച 14 ഹൗസിങ് പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഭാര്യ ബി എം. പാർവതി തിരികെ നൽകി. തനിക്ക് ഭൂമി അനുവദിച്ചത് റദ്ദാക്കണമെന്ന് കാണിച്ചു പാർവതി മൈസൂരു നഗര വികസന അതോറിറ്റി കമ്മിഷണർക്ക് കത്ത് നൽകി.വിഷയത്തിൽ എൻഫോഴ്ൻസ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.
സഹോദരനിൽ നിന്ന് ലഭിച്ച ഭൂമി അതോറിറ്റി ഏറ്റടുത്തതിന് പകരം നൽകിയ ഭൂമിയുടെ പേരിൽ ഭർത്താവിനെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നും ഭർത്താവിന്റെ ആത്മാഭിമാനത്തിനു അപ്പുറമല്ല ഭൂമിയെന്നും കത്തിൽ പറയുന്നു. അതേസമയം, നിയമ വിരുദ്ധ നടപടികൾ ഉണ്ടായന്നത് സമ്മതിക്കലാണ് പാർവതി ചെയ്തിരിക്കുന്നതന്ന് ബിജെപി ആരോപിച്ചു. തെറ്റൊന്നും ചെയ്തില്ലെങ്കിൽ എന്തിനാണ് ഭൂമി തിരികെ നൽകിയതന്നും ബിജെപി ചോദിച്ചു.
മൈസൂരു നഗര വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് പകരം നഗരത്തിൽ വിലകൂടിയ 14ഹൗസിങ് പ്ലോട്ടുകൾ ഭാര്യയുടെ പേരിൽ അനുവദിച്ചതിൽ അധികാര ദുർവിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇഡി നീക്കം ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണന്നു കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു.