ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി. 46 ആം വയസിൽ ആണ് തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രി ആകുന്നത്. നിലവിൽ കായിക യുവജനക്ഷേമ മന്ത്രിയായ ഉദയനിധിക്ക് ആസൂത്രണ- വികസന വകുപ്പുകൾ കൂടി നൽകി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തിരിച്ചെത്തി.
ചെഴിയൻ, ആർ രാജേന്ദ്രൻ, എസ് എം നാസർ എന്നിവർ മന്ത്രിസഭയിൽ എത്തി. ക്ഷീരവകുപ്പ് മന്ത്രി മനോ തങ്കരാജ്, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ എസ് മസ്താൻ, ടൂറിസം വകുപ്പ് മന്ത്രി കെ രാമചന്ദ്രൻ എന്നിവരെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കി. മന്ത്രിസഭ പുനസംഘടന നാളെ നടക്കും. വൈകീട്ട് മൂന്നെ മുപ്പതിന് ആണ് സത്യപ്രതിജ്ഞ. ആറു മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ട്