narendra-modi-03

മൂന്ന് കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനേയും പിഡിപിയേയും നാഷനല്‍ കോണ്‍ഫറന്‍സിനേയുമാണ് മോദി ലക്ഷ്യമിട്ടത്. ഈ തിരഞ്ഞെടുപ്പ് മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്.  കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നെന്നും കശ്മീരിനെക്കുറിച്ച് മറ്റ് പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ലെന്നും മോദി പറഞ്ഞു. കശ്മീരില്‍ ഭീകരവാദത്തെ ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദോഡയിൽ നടന്ന റാലിയിൽ ബിജെപി പ്രവർത്തകർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

പ്രദേശത്തെ വികസനം തകർത്തതിന് കുടുംബ പാർട്ടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബിജെപി ഭരണകാലത്ത് പാർട്ടിയുടെ ഊർജ്ജം ഈ പ്രദേശത്തെ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനും വളർച്ചയുടെ ഒരു പുതിയ കാലഘട്ടത്തിന് തുടക്കമിടുന്നതിനും കുടുംബ പാര്‍ട്ടികളുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിനും ചെലവിട്ടുവെന്നും മോദി പറഞ്ഞു.

തന്റെ സർക്കാർ മേഖലയിലെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി. ജമ്മു കശ്മീരിലെ കോളേജുകളിൽ സീറ്റുകൾ വർധിപ്പിച്ചു. ഈ മേഖലയിലെ യുവാക്കൾക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പകരം ഇവിടെയുള്ള കോളേജുകളിൽ പോകാമെന്നും മോദി പറഞ്ഞു.

ENGLISH SUMMARY:

'Three families destroyed ... ': PM Modi attacks Cong-PDP-NC in JK doda ahed of assembly election