uddhav-car-attacked
  • തേങ്ങയും ചാണകവും എറിഞ്ഞു
  • താനെയില്‍ വച്ചാണ് സംഭവം
  • പ്രതികാരമെന്ന് എം.എന്‍.എസ് പ്രവര്‍ത്തകര്‍

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന (യു.ബി.റ്റി) തലവനുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. താനെയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ രണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. തേങ്ങയും ചാണകവും വാഹനത്തിന് നേരെ എറിയുകയായിരുന്നു. മഹാരാഷ്ട്ര നവ് നിര്‍മാണ്‍ സേന പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

എം.എന്‍.എസ് തലവന്‍ രാജ് താക്കറെയുടെ കാര്‍ ആക്രമിക്കപ്പെട്ടതിനുള്ള പ്രതികാരമാണിതെന്ന് എം.എന്‍.എസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. വെള്ളിയാഴ്ച രാജ് താക്കറെയുടെ കാറിന് നേരെ അടയ്ക്കയും തക്കാളിയും ഉപയോഗിച്ച് ആക്രമണം ഉണ്ടായിരുന്നു.

ENGLISH SUMMARY:

Shiv Sena (UBT) chief Uddhav Thackeray's convoy attacked by MNS workers in Thane. Police have detained over 20 people.