Rahul Gandhi

ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ബ്ലാക്ക് ബോക്സെന്ന് കോൺഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി. അവ സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഇവിഎമ്മുകള്‍ ഒഴിവാക്കണമെന്ന ഇലോണ്‍ മസ്കിന്‍റെ ട്വീറ്റ് പങ്കുവച്ചാണ് രാഹുലിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയരുന്നുവെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതായാല്‍ ജനാധിപത്യം വഞ്ചനയ്ക്ക് ഇരയായി അവസാനിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

ENGLISH SUMMARY:

‘Black box': Rahul Gandhi backs Tesla CEO Elon Musk's concerns over EVMs