കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തില്‍ നിരാശയില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരള ബിജെപിയില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വന്ന ട്വീറ്റ് കയ്യബദ്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍. എം.പി, മന്ത്രി എന്ന നിലയിലെ അവസാന ദിവസം എന്നാണ് ഉദ്ദേശിച്ചത്. ഒരു വാക്ക് വിട്ടുപോയതാണെന്ന് രാജീവ് വിശദീകരിച്ചു.