amitshah-tamilisai

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ചിലപ്പോഴെങ്കിലും നാടകീയ രംഗങ്ങള്‍ക്കു സാക്ഷിയാകാറുണ്ട്. ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിനിടെയും അത്തരം ഒരു രംഗമുണ്ടായി. തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യ താക്കീതു ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലാണ്. തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്ക് വിളിച്ചുവരുത്തി അമിത് ഷാ അനിഷ്ടത്തോടെ സംസാരിക്കുന്നത് വ്യക്തമായി കാണാം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയുടെ തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരെ തമിഴിസൈ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശാസനയെന്നാണ് സൂചന

തമിഴ്നാട്ടിൽ ബിജെപിക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ലെന്നും അണ്ണാമലൈ കാര്യമായി പ്രവർത്തിച്ചില്ലെന്നുമായിരുന്നു തമിഴിസൈയുടെ ആരോപണം. ഇതേത്തുടർന്ന് തമിഴ്നാട്ടിൽ അണ്ണാമലൈയ്ക്കെതിരെ വലിയ വിമർശനങ്ങളാണുയർന്നത്.

സത്യപ്രതിജ്ഞച്ചടങ്ങിൽ വെങ്കയ്യ നായിഡുവും അമിത് ഷായും സംസാരിച്ചിരിക്കേ വേദിയിലേക്ക് കടന്നുവന്ന തമിഴിസൈ സൗന്ദരരാജനെ തിരിച്ചുവിളിച്ചാണ് അമിത് ഷാ സംസാരിച്ചത്. താക്കീതിന്റെ സ്വഭാവത്തിലായിരുന്നു സംസാരമെന്ന് വിഡിയോയിൽ വ്യക്തമാകുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന തമിഴിസൈയും പരാജയപ്പെട്ടിരുന്നു.

ENGLISH SUMMARY:

Video of Amit Shah’s stern conversation with Tamilisai sparks rumours