ചിത്രം: ANI

  • ടി.ഡി.പിക്ക് ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും
  • സ്പീക്കര്‍ സ്ഥാനം വിട്ടുകൊടുക്കില്ല
  • പ്രധാനമന്ത്രി ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കും

കേന്ദ്രമന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിയും ടി.ഡി.പിയും ധാരണയായതായി സൂചന. ധാരണയനുസരിച്ച്  ടി.ഡി.പിക്ക് ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും ലഭിക്കും. ഇതിന് പുറമേ ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിക്കും. അതേസമയം, ലോക്സഭാ സ്പീക്കര്‍ പദവി ബി.ജെ.പി തന്നെ കൈവശം വച്ചേക്കും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഘടകകക്ഷി നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയെ കാണുന്നതിന് മുമ്പ്, രാവിലെ പതിനൊന്നിന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുക്കും.  ഞായറാഴ്ച്ച വൈകിട്ടാണ് സത്യപ്രതിജ്ഞ. മന്ത്രിയാകാനില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാടെങ്കിലും ദേശീയ നേതൃത്വത്തിന്റെ സമ്മർദത്തിന് വഴങ്ങേണ്ടി വന്നേക്കും. 

ENGLISH SUMMARY:

BJP agreed on Special package for Andhra, Three ministerial post for TDP. Won't compromise Speaker post.