ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലെ മത്സരം കടുപ്പമാണെന്ന് വോട്ടർമാർ. ഇത്തവണ മോദി തരംഗമില്ലാത്തത് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിക്ക് വലിയ വെല്ലുവിളിയാണ്.
രാഹുൽ ഗാന്ധി മൽസരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നെന്ന അഭിപ്രായവും ശക്തമാണ്. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന അമേഠി മണ്ഡലത്തിൽ കാർഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയുമാണ് മുഖ്യവിഷയങ്ങളായി ഉയർത്തിക്കാട്ടുന്നത്.