മോദി ഗാരന്‍റികളുടെ പുതിയ ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം ഇല്ലാതാക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും മോദി ചോദിച്ചു. കശ്മീരിന്‍റെ പ്രത്യേക പദവി തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് അമിത താല്‍പ്പര്യമാണെന്നും മോദി യുപിയിലെ ബിജെപി റാലിയില്‍ പറഞ്ഞു.
പൗരത്വ വിഷയം ഏറെ ചര്‍ച്ചയാകുന്ന ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പൗരത്വ നിയമ ഭേദഗതി തന്‍റെ സര്‍ക്കാരിന്‍റെ വന്‍ നേട്ടമായി മോദി ഉയര്‍ത്തിക്കാട്ടുന്നത്. ബംഗാളില്‍ 24 സീറ്റിലും ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്നു. മോദി ഗ്യാരന്‍റികളുടെ പുത്തന്‍ ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് പ്രധാനമന്ത്രി. ഇന്നലെ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് തുടക്കം മാത്രം. വരാന്‍പോകുന്ന ദിവസങ്ങളില്‍ ബംഗാള്‍, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ നിരവധി അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുമെന്നും മോദി. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും നിയമത്തിന്‍റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അഭയാര്‍ഥികളെ പീഡിപ്പിച്ചു, വോട്ടുബാങ്കല്ലാത്തതിനാല്‍ അവഗണിച്ചു. വിഭജനത്തിന്‍റെ ഇരകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും മോദി.
കശ്മീരിന്‍റെ പ്രത്യേക പദവി തിരികെ കൊണ്ടുവരണമെന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആഗ്രഹമെന്നും മോദി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ മൂന്ന് ഘട്ടം ഇനിയും ബാക്കി നില്‍ക്കെ സിഎഎ പ്രകാരം രാജ്യത്തുള്ള മൂന്നിറിലേറേ അഭയാര്‍ഥികള്‍ക്ക് ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.