lalu-prasad-yadav

അച്ഛന് വൃക്ക ദാനം ചെയ്തതിലൂടെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ ലാലു പ്രസാദ് യാദവിന്‍റെ മകള്‍ രോഹിണി ആചാര്യ ആദ്യ തിരഞ്ഞെടുപ്പ് അങ്കത്തിനുള്ള പ്രചാരണത്തിലാണ്.  ബിജെപിയും മുതിര്‍ന്ന നേതാവ് രാജീവ് പ്രതാപ് റൂഡിയുടെ സിറ്റിങ് സീറ്റ് തിരിച്ചുപിടിക്കുക രോഹിണിക്ക് കടുത്ത വെല്ലുവിളിയാണ്. ജനങ്ങളോടാണ് താന്‍ സംസാരിക്കുന്നതെന്നും പ്രതാപ് റൂഡി ജനങ്ങളെ കാണുന്നില്ലെന്നും രോഹിണി ആചാര്യ  മനോരമ ന്യൂസിനോട് പറഞ്ഞു.  

രോഹണി ആചാര്യയുടെ വരവ് അറിയിച്ച് സാരണില്‍ ആനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ റോഡുകളിലൂടെ  കടന്നുപോകുന്നു.   ലാലുപ്രസാദ് യാദവിന്‍റെ പഴയ  ചപ്ര മണ്ഡലത്തിന്‍റെ ഇന്നത്തെ പേര് സാരണ്‍.  സാരണിലെ ജൊഗിനി ബജാറില്‍ ഗ്രാമവാസികളെല്ലാം ലാലുവിന്‍റെ മകള്‍ വോട്ടുചോദിക്കാനെത്തുന്നതും കാത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായി. രോഹണിയുടെ വരവറിയിച്ച്  റാന്തല്‍ വിളക്കുമായി കുട്ടികള്‍. ഗ്രാമവാസികളെ പിടിച്ചു നിര്‍ത്താന്‍ തെരുവ് നാടകങ്ങള്‍.

വന്‍പരിവാരങ്ങളോടെ കാറില്‍ എത്തുന്ന രോഹിണി ആചാര്യ പക്ഷെ ജനങ്ങളെ കാണാന്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങില്ല. പതിയെ നീങ്ങുന്ന വാഹനത്തില്‍ ഇരുന്ന് തന്നെയാണ് വോട്ടുചോദിക്കുന്നത്. സാരണിലെ പ്രാദേശിക ഭാഷയും ഹിന്ദിയും കലര്‍ത്തിയാണ് സ്ത്രീകളോട് ആശയവിനിമയം

സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ രോഹിണി അവധിക്കാലം ആസ്വദിക്കാന്‍ ബിഹാറില്‍ എത്തിയതാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരിച്ചുപോകുമെന്നുമാണ് ബിജെപി പ്രചാരണം. ഇത് മണ്ഡലത്തില്‍ ചര്‍ച്ചയായതോടെ കടുത്ത അമര്‍ഷത്തിലാണ് രോഹിണി . വിജയസാധ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ലെന്ന് മറുപടി  രാജീവ് പ്രതാപ് റൂഡിയെപ്പറ്റിയുള്ള ചോദ്യത്തിന് നിങ്ങള്‍ പോയി റൂഡിയെ കാണൂ എന്നും അയാള്‍ ജനങ്ങളെ കാണുന്നില്ല എന്നും   പ്രതികരണം.  2014 ല്‍ ലാലുവിന്‍റെ ഭാര്യ റാബ്രി ദേവിയും, 2019 ല്‍ ലാലുവിന്‍റെ മകന്‍ തേജ് പ്രതാപ് യാദവിന്‍റെ ഭാര്യ പിതാവിനെയും രാജീവ് പ്രതാപ് റൂഡി തോല്‍പ്പിച്ചിട്ടുണ്ട്. സാരണ്‍ മണ്ഡലത്തിലെ മുസ്ലീം– യാദവ വോട്ടുകളാണ് രോഹിണി ആചാര്യ ലക്ഷ്യമിടുന്നത് 

ENGLISH SUMMARY:

Lalu Prasadyadav's daughter story