കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും രാഹുൽ ഗാന്ധി റായ്ബറേലിയിൽ മൽസരിക്കുമ്പോൾ വയനാടുകാർക്ക് വിശ്രമിക്കാനാവുമോ ? ഇല്ലെന്ന് കോൺഗ്രസ് നേതാക്കൾ . കാണാം വയനാടുകാരുടെ '' ഹിന്ദി പ്രചാരണം''.
റായ്ബറേലിയിലെ വഴിയരുകിലിരുന്ന് നാട്ടുകാരോട് കട്ട ഹിന്ദിയിൽ തിരഞ്ഞെടുപ്പ് വർത്തമാനം പറയുന്നതിനിടെയാണ് വയനാട്ടിലെ എംഎൽഎമാരെ കണ്ടത്. വയനാടൻ കഥകൾ തിരികെ ചോദിച്ച് കച്ചവടക്കാർ. കടകൾ കയറി രാഹുൽ ഗാന്ധിക്കായി വോട്ടു ചോദ്യം. വയനാട്ടിൽ നിന്നുള്ള" വരിഷ്ഠ്" നേതാക്കൾ വന്നതറിഞ്ഞ് റായ്ബറേലി കോൺഗ്രസ് ഓഫീസിൽ പ്രവർത്തകർ തടിച്ചു കൂടി.
രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട് വിടുമോ എന്ന നിർണായക ചോദ്യം അവശേഷിക്കുമ്പോഴും രാജ്യത്തെവിടെയും രാഹുൽ ഗാന്ധിയുടെ ജയമുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ.