angry-girlfriend

TOPICS COVERED

ലൈംഗികത ഒരു വ്യക്തിയുടെ അവകാശമാണ്. രണ്ട് വ്യക്തികള്‍ക്കും പ്രായപൂര്‍ത്തിയായെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവകാശമുണ്ട്. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളും ലൈംഗികബന്ധങ്ങളെ വ്യക്തികളുടെ സ്വഭാവമളക്കാനുള്ള അളവുകോലായി കണക്കാക്കുന്നു. ഇപ്പോഴിതാ ഇതിനെതിരെ സുപ്രധാന വിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കോടതി. 

വിവാഹിതരല്ലാത്ത ആളുകളുടെ ലൈംഗികപരമായ ബന്ധങ്ങള്‍ക്ക് ധാര്‍മികമായി ഒരു പ്രശ്നവുമില്ലെന്നും അത് അവരുടെ സ്വഭാവമളക്കാന്‍ ദുരുപയോഗം ചെയ്യരുതെന്നുമാണ് വിധി. മുന്‍കാല പങ്കാളിയുമായുള്ള ബന്ധത്തെത്തുടര്‍ന്നുണ്ടായ കേസ് നോക്കി യുവാവിനെ പൊലീസിലെടുക്കാത്തതിനെത്തുടര്‍ന്ന് യുവാവ് കേസ് കൊടുത്തത് സുപ്രീം കോടതി വരെ എത്തുകയായിരുന്നു, ഈ കേസിലാണ് വിധി. യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും സമ്മതത്തോടെ പലതവണ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. 

എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയും യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. പിന്നാലെ യുവാവിനെതിരെ യുവതി പീഡനത്തിന് കേസ് കൊടുക്കുകയും കേസ് പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നു. എന്നാല്‍ പിന്നീട് പൊലീസില്‍ യുവാവിന് സെലക്ഷന്‍ ലഭിച്ചപ്പോള്‍ പഴയ കേസിന്‍റെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസിലെടുക്കാന്‍ സാധിക്കില്ല എന്നായിരുന്നു പൊലീസ് നടപടി. എന്നാല്‍ ഇത് അവസാനിച്ച കേസാണ് ഇതിന്‍റെ പേരില്‍ നടപടിയെടുക്കാനാവിലെന്ന് യുവാവ് വാദിച്ചു. ഒടുവില്‍ യുവാവ് തെലങ്കാന ഹൈക്കോടതിയിലെത്തി. 

തെലങ്കാന സര്‍ക്കാരും യുവാവും കോടതിയില്‍ ഏറ്റുമുട്ടി. എന്നാല്‍ വിധി യുവാവിനനുകൂലമായിരുന്നു. എന്നാല്‍ കേസ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് മുന്‍കാലത്തെ ലൈംഗികബന്ധങ്ങള്‍ സ്വഭാവസര്‍ട്ടിഫിക്കറ്റായി കണക്കാക്കേണ്ടെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ENGLISH SUMMARY:

Supreme Court verdict on consensual sex in relationships is a significant ruling. The court stated that consensual sexual relations between adults, regardless of marital status, should not be used to judge character or deny opportunities.