bombay-hc-verdict

2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 12 പ്രതികളെയും വെറുതെവിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്കെതിരായ കുറ്റംതെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് കോടതി വിധി. കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴുപേര്‍ക്കം ജീവപര്യന്തം തടവും വിധിച്ച പ്രത്യേക മക്കോക്ക കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Police officers escort three men convicted over involvement in the 2006 commuter train blasts out of a prison in Mumbai on September 14, 2015. An Indian court is hearing arguments before sentencing 12 convicted men over the deadly bombings in Mumbai that killed around 190 people and injured more than 800 people.  AFP PHOTO/ INDRANIL MUKHERJEE

Police officers escort three men convicted over involvement in the 2006 commuter train blasts out of a prison in Mumbai on September 14, 2015. An Indian court is hearing arguments before sentencing 12 convicted men over the deadly bombings in Mumbai that killed around 190 people and injured more than 800 people. AFP PHOTO/ INDRANIL MUKHERJEE

2006 ജൂലൈ 11നാണ് പശ്ചിമ റെയിൽവേ ലോക്കൽ ട്രെയിനുകളിൽ 11 മിനിറ്റിനിടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനങ്ങളില്‍ 189 പേരാണ് കൊല്ലപ്പെട്ടത്.  820 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വൈകിട്ട് 6.24നും 6.35നും മധ്യേയായിരുന്നു സ്ഫോടനങ്ങൾ. ഓഫിസുകൾ വിട്ട് യാത്രക്കാർ തിങ്ങിനിറഞ്ഞു പോകുന്ന സമയം തിരഞ്ഞെടുത്തതും ആക്രമണത്തിന്റെ ആഘാതം കൂട്ടാൻ ലക്ഷ്യംവച്ചായിരുന്നു. പ്രഷർ കുക്കർ ബോംബുകളാണ് ലോക്കൽ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ സ്ഥാപിച്ചിരുന്നത്. 

മാട്ടുംഗ റോഡ്, മാഹിം, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭായിന്ദർ, ബോറിവ്‌ലി എന്നീ സ്റ്റേഷനുകളിലായിരുന്നു സ്ഫോടനങ്ങൾ. പിന്നാലെ ലഷ്കർ ഇ-തയ്ബ ബന്ധമുള്ള ഭീകര സംഘങ്ങൾ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. പത്തു ദിവസത്തിനകം മൂന്നു പേരെ അറസ്റ്റ് ചെയ്ത പൊലീസ് അവർ സിമി ബന്ധമുള്ളവരാണെന്ന് വ്യക്തമാക്കി. പിന്നീട് ഇന്ത്യൻ മുജാഹിദീൻ ബന്ധം ആരോപിക്കപ്പെട്ടു. തുടർന്നും ഒട്ടേറെപ്പേർ അറസ്റ്റിലായി. 

കേസില്‍ 2015 സെപ്റ്റംബറിലാണ് മക്കോക്ക കോടതി ശിക്ഷ വിധിച്ചത്. അഞ്ചുപേര്‍ക്ക്  വധശിക്ഷയും ഏഴു പേർക്ക് ജീവപര്യന്തം തടവും. തുടർന്ന്, വിചാരണക്കോടതിയുടെ വധശിക്ഷാ വിധിക്ക് അംഗീകാരം തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ, വധശിക്ഷയ്ക്കെതിരെ 5 പ്രതികളും അപ്പീൽ നൽകി. പ്രതികളുടെ അപ്പീലില്‍ ആറുമാസത്തിലേറെ വാദം കേട്ട ശേഷമാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. 

ENGLISH SUMMARY:

The Bombay High Court acquitted all 12 accused in the 2006 Mumbai train blasts case, citing the prosecution's failure to prove charges. The verdict overturns a special MCOCA court's decision that sentenced five to death and seven to life imprisonment for the attacks that killed 189 people.