special-session-of-parliament

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എതിര്‍പ്പുമായി മുസ്ലിം സംഘടനകളും പ്രതിപക്ഷവും. വഖഫ് ബോര്‍ഡിന്‍്റെ അധികാരം കവരാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ആദ്യം സഖ്യകക്ഷികളുമായി ബിജെപി ചര്‍ച്ച നടത്തണമെന്നമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

വഖഫ് ബോര്‍ഡ് ഏറ്റെടുക്കുന്നതും വഖഫ് ബോര്‍ഡുമായു തര്‍ക്കത്തില്‍ ഉള്ളതുമായ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തണം എന്നാണ് ബില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം. ഇതിനായി ബോര്‍ഡിന്‍റെ കൈവശമുള്ള ഭൂമിയുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറണം. രാജ്യത്താകെ 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം കെട്ടിടങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉണ്ട്.  ബോര്‍ഡില്‍ സ്ത്രീ പ്രാധിനിത്യം കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങളും ബില്ലിലുണ്ട് എന്നാണ് സൂചന.  

അതേസമയം വഖഫ് ബോര്‍ഡിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ഭൂമി വേണ്ടപ്പെട്ടവര്‍ക്ക് കൈമാറാനുമാണ് സര്‍ക്കാര്‍ നീക്കമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് സഖ്യകക്ഷികളായ ജെ.ഡി.യുവുമായും ടി.ഡി.പിയുമായും ബി.ജെ.പി ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് എം.പി. പ്രമോദ് തിവാരി. മുസ്‌ലിംകളുടെ അവകാശം കവരാനാണ് ശ്രമമെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസിയും വിമര്‍ശനവുമായി എത്തി. എന്നാല്‍ വഖഫ് ബോര്‍ഡ് സുതാര്യമാക്കാനാണ് ഭേദഗതിയെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.   

ENGLISH SUMMARY:

Modi govt to curb powers of Waqf Board?