kejriwal-sc-interim-29

മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്ന അരവിന്ദ് കേജ്​രിവാളിന്‍റെ അപേക്ഷ സുപ്രീംകോടതി റജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇക്കാരണത്താല്‍ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

 

ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കേജ്​രിവാളിന്‍റെ ആവശ്യം. ഇത് നിരസിക്കപ്പെട്ടതോടെ ജൂണ്‍ രണ്ടിന് തന്നെ കേജ്‌രിവാളിന് തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും. മേയ് പത്തിനാണ് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയും കേജ്​രിവാളിന് ജാമ്യം അനുവദിച്ചത്. 

ENGLISH SUMMARY:

SC rejects Arvind Kejriwal's plea to extend interim bail