തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ എസ്.എസ്.ആര്‍ നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. എസ്.എസ്.ആര്‍ മുടങ്ങിയതില്‍ കമ്മിഷണര്‍മാരുടെ എതിര്‍പ്പ് പുറത്തുവന്നതിന് പിന്നാലയാണ് പരിഹാരക്രിയ.എല്ലാ വര്‍ഷവും കൃത്യമായ ഇടവേളയില്‍ പുതിയ വോട്ടര്‍മാരുടെ പേര് ചേര്‍ക്കാനുളള പ്രക്രിയയാണ് എസ്.എസ്.ആര്‍.
2024 ജനുവരിക്ക് ശേഷം എസ്.എസ്.ആര്‍ മുടങ്ങിയതില്‍ കമ്മീഷ്ണര്‍മാര്‍ എതിര്‍പ്പ് അറിയിച്ചതും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എസ്.എസ്.ആര്‍ നിര്‍ത്തിവച്ചത് ജെന്‍ സീകളുടെ അവകാശം തടയാനെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.അഞ്ചു സംസ്ഥാനങ്ങളില്‍ റിവിഷന്‍ നടത്തിയേക്കും.