രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,747.50 രൂപയായി. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,701 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 2,884 രൂപയാണ് പുതിയ വില.
എണ്ണക്കമ്പനികൾ മാസത്തിന്റെ തുടക്കത്തിൽ പാചകവാതക വില പുതുക്കാറുണ്ട്. രാജ്യാന്തര വിപണിയിലെ വിലയും രൂപയുടെ വിനിമയനിരക്കും ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലനിർണയത്തിൽ സ്വാധീനം ചെലുത്തും. യുഎസ്– ഇറാന്‍ സംഘര്‍ഷത്തില്‍ നേരിയ അയവ് വന്നതോടെ വാണിജ്യ സിലിണ്ടര്‍ വില കുറച്ചിരുന്നു. നിലവില്‍ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ENGLISH SUMMARY:
Oil marketing companies have hiked the price of 19-kilogram commercial LPG cylinders by ₹9.50 across the country. The revised rates come into effect immediately starting today, while domestic cooking gas prices remain unchanged. Following this revision, the retail price for a commercial cylinder has climbed to ₹2,747.50 in Delhi and ₹2,701 in Mumbai. State-run fuel retailers periodically adjust these rates at the beginning of every month based on international market trends and currency fluctuations.