കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി എം.പിയും നടിയുമായ കങ്കണ. രാഖി പരസ്യത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടി കൃതി സനനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിക്കെതിരെ കങ്കണ രം​ഗത്തെത്തിയത്. രാഹുലിന്റെ 'സ്മാഷ് ദ പേട്രിയാർക്കി' എന്ന ആഹ്വാനത്തെയാണ് കങ്കണ ആക്ഷേപിച്ചിരിക്കുന്നത്.

ആഭരണ ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യത്തിൽ കൃതി സനോൻ ധരിച്ച ഇൻഡോ-വെസ്റ്റേൺ വസ്ത്രധാരണത്തെ കങ്കണ വിമർശിച്ചിരുന്നു. പരസ്യത്തിൽ രാഖി കെട്ടുമ്പോൾ അത്തരം വസ്ത്രങ്ങൾ ധരിച്ചത് ബോധപൂർവം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും വള്‍ഗറാണെന്നുമായിരുന്നു കങ്കണയുടെ ആരോപണം. എന്നാൽ ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും കളിയാക്കുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് 'സ്മാഷ് ദ പേട്രിയാർക്കി' എന്ന ഹാഷ്‌ടാഗോടെ രാഹുൽ ഗാന്ധി കൃതി സനന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ ഈ നിലപാടിന് മറുപടിയായി ഒരു കാർട്ടൂണാണ് കങ്കണ പങ്കുവെച്ചത്. രാഹുൽ ഗാന്ധിയെപ്പോലുള്ള കഥാപാത്രം 'സ്മാഷ് ദ പേട്രിയാർക്കി' എന്ന് പറയുമ്പോൾ കങ്കണയുടെ രൂപത്തിലുള്ള കഥാപാത്രം 'ബ്രോ വെയ്റ്റ്.. ഭാരത് മാതാ കി ജയ്. നമുക്ക് തുടങ്ങാം എന്ന് തിരിച്ചു പറയുന്നതാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലെ ഉള്ളടക്കം. കോൺഗ്രസിന്റെ സ്ത്രീക്ഷേമ നിലപാടുകളിലെ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കങ്കണയുടെ പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം മതപരമോ സാംസ്കാരികമോ ആയ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് ഒരിക്കലും തങ്ങളുടെ ഉദ്ദേശ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾക്കിടെ ജ്വല്ലറി ബ്രാൻഡ് പരസ്യം പിൻവലിച്ചു.

ENGLISH SUMMARY:

Kangana Ranaut Mocks Rahul Gandhi's 'Smash the Patriarchy' Remark Bollywood Diva Kangana Ranaut Clashes with Politician Rahul Gandhi Rakhi Ad Controversy: Kangana vs. Rahul Gandhi on Fashion and Feminism Political Satire: Kangana Ranaut's Cartoon Takes Aim at Rahul Gandhi Celebrity Reactions to Kriti Sanon's Rakhi Advertisement and Political Support